ലൗറ്ററോ ഇന്ററിൽ തന്നെ തുടരുമെന്ന് ഏജന്റ്, ബാഴ്സയുടെ അവസാനപ്രതീക്ഷയും അവസാനിച്ചു !

സൂപ്പർ താരം ലൗറ്ററോ മാർട്ടിനെസിനെ ഈ സീസണിൽ ബാഴ്സയിൽ എത്തിക്കാമെന്ന എല്ലാ മോഹങ്ങളും തകർന്നടിഞ്ഞു.താരം ഈ വരുന്ന സീസണിൽ ഇന്റർ മിലാനിൽ തന്നെ തുടരുമെന്ന് താരത്തിന്റെ ഏജന്റ് തുറന്നു പറഞ്ഞതോടെയാണ് എല്ലാ വിധ അഭ്യൂഹങ്ങൾക്കും വിരാമമായത്. കഴിഞ്ഞ ജനുവരി മുതൽ ബാഴ്സയുടെ പ്രധാനലക്ഷ്യങ്ങളിൽ ഒരാളായിരുന്നു ഇന്റർ മിലാന്റെ അർജന്റൈൻ സ്ട്രൈക്കെർ ലൗറ്ററോ മാർട്ടിനെസ്. എന്നാൽ താരത്തെ വിടാൻ ഇന്റർ ഒരുക്കമാവാതിരുന്നതോടെയാണ് ബാഴ്സയുടെ പ്രതീക്ഷകൾക്ക് വിരാമമായത്. ഇതോടെ ലൗറ്ററോ ഇന്ററുമായി പുതിയ കരാറിൽ ഒപ്പിടുമെന്ന പ്രതീക്ഷയിലാണ് ക്ലബ്. അതിനുള്ള നീക്കങ്ങളും ഇന്റർ തുടങ്ങി കഴിഞ്ഞു.

അതേ സമയം താരം റയൽ മാഡ്രിഡിലേക്ക് ചേക്കേറാൻ സാധ്യതയുണ്ട് എന്ന തരത്തിലുള്ള വാർത്തകൾ ഇന്നലെ പുറത്ത് വന്നിരുന്നു. എന്നാൽ ഇതും താരത്തിന്റെ ഏജന്റ് ആയ ബെറ്റോ യാക്യൂ തള്ളികളഞ്ഞു. ” ലൗറ്ററോ മാർട്ടിനെസ് ഈ സീസണിൽ ഇന്റർ മിലാനിൽ തന്നെ തുടരും. ഞങ്ങൾ റയൽ മാഡ്രിഡുമായി ഒന്നും സംസാരിച്ചിട്ടില്ല. പുറത്ത് വരുന്ന വാർത്തകളിൽ ഒന്നുമില്ല ” ഇന്നലെ സ്കൈ സ്പോർട്സ് ഇറ്റാലിയയോട് താരത്തിന്റെ ഏജന്റ് പറഞ്ഞു. ഇനി താരം കരാർ പുതുക്കുമോ എന്നാണ് നോക്കി കാണേണ്ടത്. ഇതോടെ ബാഴ്സ മെംഫിസ് ഡീപേയെ ക്ലബ്ബിൽ എത്തിച്ചേക്കും. അദ്ദേഹവുമായി കരാറിൽ എത്തിയതായി മുണ്ടോ ഡിപോർട്ടിവോ റിപ്പോർട്ട്‌ ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *