ബാഴ്സയിലേക്ക് പോവുന്നതിന് ക്രിസ്റ്റ്യാനോ റൊണാൾഡോ പൂർണ്ണപിന്തുണ നൽകി, പ്യാനിക്ക് പറയുന്നു.
യുവന്റസിൽ നിന്നും എഫ്സി ബാഴ്സലോണയിലേക്കുള്ള തന്റെ കൂടുമാറ്റത്തിന് ക്രിസ്റ്റ്യാനോ റൊണാൾഡോ പൂർണ്ണപിന്തുണ നൽകിയെന്ന് മധ്യനിര താരം മിറാലേം പ്യാനിക്ക്. ദിവസങ്ങൾക്ക് മുമ്പ് സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപോർട്ടിവോക്ക് നൽകിയ അഭിമുഖത്തിലാണ് പ്യാനിക്ക് റൊണാൾഡോയുടെ നിലപാടിനെ കുറിച്ച് തുറന്നു പറഞ്ഞത്. താൻ ബാഴ്സലോണയിലേക്ക് പോവുന്നതിൽ റൊണാൾഡോ സന്തോഷം പ്രകടിപ്പിച്ചുവെന്നും അദ്ദേഹം എല്ലാ വിധ പിന്തുണകളും അർപ്പിച്ചുവെന്നും പ്യാനിക്ക് കൂട്ടിച്ചേർത്തു. ബാഴ്സ ഒരു മഹത്തായ ടീം ആണെന്നും അവിടെ ഒരുപാട് ഓർമിക്കാനാവുന്ന കാര്യങ്ങൾ ഉണ്ടാവുമെന്നും അദ്ദേഹം തന്നോട് പറഞ്ഞതായി പ്യാനിക്ക് വെളിപ്പെടുത്തി. ആർതർ കൈമാറ്റകച്ചവടത്തിലാണ് പ്യാനിക്ക് ബാഴ്സയിൽ എത്തിയത്. എന്നാൽ ബാഴ്സയുടെ എതിരാളികളായിരുന്ന റയലിലെ പ്രധാനതാരമായിരുന്ന റൊണാൾഡോ തന്നെ പിന്തുണക്കുകയാണ് ചെയ്തത് എന്നാണ് പ്യാനിക് വെളിപ്പെടുത്തിയത്.
Cristiano Ronaldo gives honest opinion of Barcelona in Miralem Pjanic chathttps://t.co/aDXLvq8J5b
— Mirror Football (@MirrorFootball) September 26, 2020
” എല്ലാം പൂർത്തിയപ്പോൾ എന്റെ കാര്യത്തിൽ ഒരുപാട് സന്തോഷമുണ്ടെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. മാത്രമല്ല ഇവിടെ എത്തിയതിൽ ഞാനും സന്തോഷവാനായിരുന്നു. സ്പെയിനിലെ മത്സരങ്ങൾ മത്സരങ്ങൾ നല്ലതും കരുത്തുറ്റതുമാണ്. ഞാൻ യുവന്റസ് വിടുന്നു എന്നുള്ളത് അദ്ദേഹത്തിന്റെ സങ്കടമുണ്ടാക്കുന്ന കാര്യമായിരുന്നു. പക്ഷെ അദ്ദേഹം എന്നോട് പറഞ്ഞത്, ബാഴ്സ പോലെയൊരു മഹത്തായ ക്ലബ്ബിൽ കളിക്കുന്നത് ഒരുപാട് ഓർമിക്കാനുള്ള കാര്യങ്ങൾ നൽകുമെന്നാണ്. യുവന്റസിൽ വളരെയധികം പ്രൊഫഷണലായ ഒരു താരമാണ് റൊണാൾഡോ. ഒരുപാട് മികച്ച കാര്യങ്ങൾ ചെയ്തു തീർത്ത ഒരു താരമാണ് അദ്ദേഹം. ഡ്രസിങ് റൂമിലെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് റൊണാൾഡോ. എല്ലാവർക്കും ഒരു ഉത്തമഉദാഹരണമാണ് താരം ” പ്യാനിക്ക് പറഞ്ഞു.
Despite spending 9 years at Real Madrid, Cristiano Ronaldo didn't think twice in helping their rivals Barcelona… 👏 https://t.co/E8xJmWsfgI
— SPORTbible (@sportbible) September 26, 2020