സ്ലാട്ടനും ലുക്കാക്കുവും തമ്മിൽ എന്താണുണ്ടായത്? സംഭാഷണങ്ങൾ പുറത്ത് !

ഇന്നലെ കോപ്പ ഇറ്റാലിയയിൽ നടന്ന മത്സരത്തിൽ ഇന്റർമിലാൻ എസി മിലാനെ കീഴടക്കിയിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇന്റർ വിജയം കരസ്ഥമാക്കിയത്. ജയത്തോടെ കോപ്പ ഇറ്റാലിയയുടെ സെമിയിൽ പ്രവേശിക്കാനും ഇന്ററിന് കഴിഞ്ഞു. ഇന്ററിന് വേണ്ടി ലുക്കാക്കു,എറിക്സൺ എന്നിവർ ഗോൾ നേടിയപ്പോൾ ഇബ്രാഹിമോവിച്ചാണ് എസി മിലാന്റെ ഗോൾ നേടിയത്.എന്നാൽ 58-ആം മിനിറ്റിൽ ഇബ്ര റെഡ് കാർഡ് കണ്ട് പുറത്തുപോവുകയായിരുന്നു. ഇത് എസി മിലാന് തിരിച്ചടിയായി. മത്സരത്തിൽ ഇന്റർ താരം ലുക്കാക്കുവും എസി മിലാൻ താരം ഇബ്രാഹിമോവിച്ചും കൊമ്പുകോർത്തിരുന്നു.ഇരുവരും തമ്മിലുണ്ടായ സംഭാഷണങ്ങൾ പുറത്തു വിട്ടിരിക്കുകയാണ് ഇറ്റാലിയൻ മാധ്യമങ്ങൾ.ട്യൂട്ടോ സ്‌പോർട്, ഫുട്ബോൾ ഇറ്റാലിയ എന്നിവരാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്.

വളരെ മോശമായ രീതിയിൽ ആണ് ഇരുവരും സംസാരിച്ചിട്ടുള്ളത്. ലുക്കാക്കുവിനെ സ്ലാട്ടൻ വംശീയമായി അധിക്ഷേപിച്ചു എന്ന ആരോപണവും ഉണ്ട്. ആദ്യം സ്ലാട്ടൻ ആണ് ലുക്കാക്കുവിനോട് മോശമായി പെരുമാറിയത്. “Go do your voodoo s*** you little donkey, എന്നാണ് സ്ലാട്ടൻ ലുക്കാക്കുവിനോട് പറഞ്ഞത്. താരത്തെ അധിക്ഷേപിക്കുക തന്നെയാണ് സ്റ്റാറ്റൻ ചെയ്തത്. എന്നാൽ വളരെ രൂക്ഷമായും മോശമായും തന്നെ ലുക്കാക്കു ഇതിന് മറുപടി പറഞ്ഞു.” **** you and your wife, you want to speak about my mother?” എന്നാണ് ലുക്കാക്കു തിരിച്ചടിച്ചത്. തുടർന്ന് ഇരുവരും യെല്ലോ കാർഡ് കാണുകയായിരുന്നു. രണ്ടാം പകുതിയിൽ സ്ലാട്ടൻ റെഡ് കാണുകയും ചെയ്തു. ഏതായാലും ഇരുവരുടെയും മോശമായ വാക്കുകൾ ഫുട്ബോൾ ലോകത്തിന് നാണക്കേട് ആയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *