CR7-ന്റെ സ്ഥാനത്തേക്ക് വ്ലഹോവിച്ചെത്തി,ഡിബാല പുറത്തേക്കോ?

ഈ സീസണിലായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിട്ടു കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിൽ തിരികെ എത്തിയത്.അന്ന് മുതൽ ഒരു മികച്ച സ്ട്രൈക്കർക്കുള്ള അന്വേഷണത്തിലാണ് യുവന്റസുള്ളത്. ഇപ്പോഴിതാ അതിന് വിരാമം ആയിരിക്കുന്നു.ഫിയോറെന്റീനയുടെ സൂപ്പർ സ്ട്രൈക്കർ ഡുസാൻ വ്ലഹോവിച്ചിനെ യുവന്റസ് സ്വന്തമാക്കിയിരിക്കുന്നു.യുവന്റസ് തന്നെ ഇക്കാര്യം ഒഫീഷ്യലായി അറിയിച്ചിട്ടുണ്ട്.75 മില്ല്യൺ യൂറോയാണ് താരത്തിനു വേണ്ടി യുവന്റസ് ചിലവഴിച്ചത്.

22-കാരനായ താരം കഴിഞ്ഞ സീസണിൽ ഫിയോറെന്റിനക്ക് വേണ്ടി ആകെ 21 ഗോളുകൾ നേടിയിരുന്നു.ഈ സീസണിൽ ഇതിനോടകം തന്നെ താരം ഇരുപതിനടുത്ത് ഗോളുകൾ നേടിയിട്ടുണ്ട്.ആഴ്സണൽ,ടോട്ടൻഹാം,മാഞ്ചസ്റ്റർ സിറ്റി എന്നിവരൊക്കെ താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും യുവന്റസ് സ്വന്തമാക്കുകയായിരുന്നു.2026 വരെ കരാറുള്ള താരം ക്രിസ്റ്റ്യാനോയുടെ ഏഴാം നമ്പർ ജേഴ്സിയാണ് അണിയുക.

എന്നാൽ താരത്തിന്റെ വരവ് ഏറ്റവും കൂടുതൽ ബാധിക്കുക സൂപ്പർതാരമായ പൗലോ ഡിബാലയെയാണ്.ഈ സീസണോട് കൂടി താരത്തിന്റെ കരാർ അവസാനിക്കും.ഈ കരാർ പുതുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.ഡിബാലയുടെ ആവിശ്യങ്ങൾ യുവന്റസ് അനുവദിച്ചിട്ടില്ല.വ്ലഹോവിച്ച് വന്നതോട് കൂടി ടീമിന്റെ സൂപ്പർ താരമായി യുവന്റസ് താരത്തെ ഉയർത്തി കാട്ടിയേക്കും.അത്കൊണ്ട് തന്നെ ഡിബാലക്ക് പുറത്തേക്കുള്ള വഴിയാണ് ഇപ്പോൾ തെളിഞ്ഞു കൊണ്ടിരിക്കുന്നത്.

അതേസമയം ഒരു സെന്റർ സ്ട്രൈക്കർക്ക് വേണ്ടി യുവന്റസിന്റെ പണമൊഴുക്കൽ ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ കുറച്ചു കാലത്തിനിടെ 446 മില്യൺ യുറോയാണ് യുവന്റസ് സ്ട്രൈക്കർമാർക്ക് വേണ്ടി മാത്രം ചെലവഴിച്ചിട്ടുള്ളത്.വ്ലഹോവിച്ചിന് 75 മില്യൺ യുറോയാണ് യുവന്റസ് ചിലവഴിച്ചത്.മുമ്പ് മൊറാറ്റ (20 മില്യൺ ),ക്രിസ്റ്റ്യാനോ (117 മില്യൺ ),ഹിഗ്വയ്ൻ (90 മില്യൺ ) എന്നിവർക്കൊക്കെ വേണ്ടിയാണ് വൻതുക ചെലവഴിച്ചിരുന്നത്.ഏതായാലും വ്ലഹോവിച്ച് എങ്കിലും ഈ പ്രശ്നത്തിന് പരിഹാരം കാണുമെന്നാണ് യുവന്റസ് കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *