സ്ലാട്ടനെതിരെയും മിലാനെതിരെയും യുവേഫയുടെ ശിക്ഷാനടപടി!

യുവേഫയുടെ നിയമങ്ങൾ ലംഘിച്ചു എന്ന് കണ്ടെത്തിയതിനാൽ സൂപ്പർ താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ചിനെതിരെയും താരത്തിന്റെ ക്ലബായ എസി മിലാനെതിരെയും യുവേഫ ശിക്ഷാനടപടി സ്വീകരിച്ചു.പിഴയാണ് യുവേഫ ഇരുവർക്കും ചുമത്തിയിരിക്കുന്നത്.യുവേഫയുടെ ആർട്ടിക്കിൾ 12 ആണ് സ്ലാട്ടൻ ഇബ്രാഹിമോവിച്ച് ലംഘിച്ചിരിക്കുന്നത്. ഇതുപ്രകാരം ഫുട്ബോൾ താരങ്ങൾ ബെറ്റിങ് കമ്പനിയിൽ നിക്ഷേപം നടത്തുകയോ ഇടപാടുകൾ നടത്തുകയോ ചെയ്യാൻ പാടില്ല. എന്നാൽ സ്ലാട്ടൻ ബെറ്റ്ഹാർഡ് എന്ന കമ്പനിയുടെ ഷെയർ കൈപറ്റിയിരുന്നു. ഇതേകുറിച്ച് ആരോപണമുയർന്നതോടെ യുവേഫ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.

തുടർന്നാണ് സ്ലാട്ടൻ കുറ്റക്കാരനാണ് എന്ന് യുവേഫ കണ്ടെത്തിയത്. താരത്തെ മൂന്ന് വർഷത്തേക്ക് വിലക്കിയേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അത്‌ സംഭവിച്ചില്ല. മറിച്ച് 50000 യൂറോ താരത്തിന് യുവേഫ പിഴ ചുമത്തുകയായിരുന്നു. താരത്തിന്റെ ക്ലബായ എസി മിലാനും 25000 യൂറോ പിഴ ചുമത്തി.മിലാന്റെ നിർണായക താരമായ സ്ലാട്ടൻ ഒരു വർഷത്തേക്ക് കൂടി കരാർ നീട്ടിയിരുന്നു. ഏഴ് വർഷത്തിന് ശേഷം മിലാന് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടികൊടുക്കുന്നതിൽ നിർണായകപങ്ക് വഹിച്ച താരമാണ് സ്ലാട്ടൻ.

Leave a Reply

Your email address will not be published. Required fields are marked *