സൂപ്പർ താരങ്ങൾ ഗോളടിച്ചു, കരുത്തരെ കീഴടക്കി യുവന്റസ്!
ഇന്നലെ നടന്ന സൗഹൃദമത്സരത്തിൽ മികച്ച വിജയം നേടി യുവന്റസ്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് കരുത്തരായ അറ്റലാന്റയെ യുവന്റസ് മറികടന്നത്.സൂപ്പർ താരങ്ങളായ പൌലോ ഡിബാല, ബെർണാഡ്സ്കി , അൽവാരോ മൊറാറ്റ എന്നിവരാണ് യുവന്റസിന് വേണ്ടി വല കുലുക്കിയത്.രണ്ട് അസിസ്റ്റുകൾ നേടിയ കിയേസയും തിളങ്ങി.അറ്റലാന്റയുടെ ഗോൾ ലൂയിസ് മുറിയേലാണ് നേടിയത്. സ്വന്തം മൈതാനത്ത് നേടിയ ഈ വിജയം സിരി എയിൽ ആത്മവിശ്വാസത്തോടെ തുടങ്ങാൻ അല്ലെഗ്രിക്കും സംഘത്തിനും സഹായിച്ചേക്കും.
FT | Il modo migliore per tornare all'Allianz Stadium insieme ❤️⚪️⚫️
— JuventusFC (@juventusfc) August 14, 2021
Buon test e vittoria ✅
⚽️ @PauDybala_JR 💎
⚽️ @fbernardeschi 🚀
⚽️ @AlvaroMorata ♈️#JuveAtalanta #ForzaJuve
Match powered by $JUV Fan Token @socios.
Maggiori informazioni su https://t.co/oy6C759ml5 pic.twitter.com/6BrKhkB6TD
ഡിബാല-കിയേസ-റൊണാൾഡോ എന്നിവരാണ് യുവന്റസിന്റെ മുന്നേറ്റനിരയെ നയിച്ചത്.മത്സരത്തിന്റെ എട്ടാം മിനുട്ടിൽ തന്നെ ഡിബാല വല കുലുക്കി. കിയേസയുടെ ക്രോസിൽ നിന്നാണ് ഡിബാല ഗോൾ കണ്ടെത്തിയത്. എന്നാൽ 17-ആം മിനുട്ടിൽ പെനാൽറ്റിയിലൂടെ മുറിയേൽ ഇതിന് മറുപടി നൽകി.പക്ഷേ 39-ആം മിനുട്ടിൽ ബെർണാഡ്സ്കി യുവന്റസിനെ മുന്നിലെത്തിച്ചു.ബോക്സിന് വെളിയിൽ നിന്ന് ഒരു കരുത്തുറ്റ ഷോട്ടിലൂടെയാണ് ബെർണാഡ്സ്കി വല കുലുക്കിയത്.പിന്നീട് 90-ആം മിനുട്ടിൽ മൊറാറ്റ കൂടി ഗോൾ നേടിയതോടെ അറ്റലാന്റ കീഴടങ്ങുകയായിരുന്നു.കുലുസെവ്സ്ക്കിയ നൽകിയ ബോൾ ഫിനിഷ് ചെയ്യേണ്ട ജോലിയെ മൊറാറ്റക്ക് ബാക്കി ഉണ്ടായിരുന്നുള്ളൂ.