സിരി എ ഫിക്സ്ചർ പുറത്ത് വന്നു, പ്രധാനമത്സരങ്ങളുടെ തിയ്യതികൾ ഇങ്ങനെ!

2021/ 22 സീസണിനുള്ള സിരി എ ഫിക്സ്ചർ പുറത്ത് വിട്ടു. നിലവിലെ ചാമ്പ്യൻമാരായ ഇന്റർ മിലാൻ കിരീടം നിലനിർത്താനുദ്ദേശിച്ചാവും കളത്തിലേക്കിറങ്ങുക. എന്നാൽ കൈവിട്ടു പോയ കിരീടം തിരിച്ചു പിടിക്കാനുള്ള ഒരുക്കത്തിലാണ് അലെഗ്രിയുടെ യുവന്റസ്. എസി മിലാനും മൊറീഞ്ഞോയുടെ റോമയുമൊക്കെ ഇത്തവണ കിരീടപ്പോരാട്ടത്തിൽ മുൻപന്തിയിൽ ഉണ്ടാവുമെന്നാണ് വിശ്വസിക്കുന്നത്. നമുക്ക് പ്രധാനപ്പെട്ട മത്സരങ്ങളുടെ തിയ്യതികൾ ഒന്ന് പരിശോധിക്കാം.

ഒരു ബുദ്ധിമുട്ടേറിയ തുടക്കമാണ് ഇത്തവണ എസി മിലാന് ലഭിച്ചിട്ടുള്ളത്.ആദ്യ മത്സരത്തിൽ സാംപഡോറിയയെയാണ് അവർ നേരിടുക. മൂന്നാം റൗണ്ട് പോരാട്ടത്തിൽ ലാസിയോയെ നേരിടും.നാലാം റൗണ്ട് പോരാട്ടത്തിൽ യുവന്റസിന്റെയും ഏഴാം റൗണ്ട് പോരാട്ടത്തിൽ അറ്റലാന്റയെയുമാണ് എസി മിലാൻ നേരിടേണ്ടത്.

12-ആം റൗണ്ട് പോരാട്ടത്തിലാണ് മിലാൻ ഡെർബി അരങ്ങേറുന്നത്.നവംബർ 7-നാണ് ഈ മത്സരം നടക്കുക.ഫെബ്രുവരി 6- ന് 24-ആം റൗണ്ട് പോരാട്ടത്തിലാണ് രണ്ടാം മിലാൻ ഡെർബി അരങ്ങേറുക.

ഹോസെ മൊറീഞ്ഞോയുടെ റോമയും സാറിയുടെ ലാസിയോയും ഏറ്റുമുട്ടുന്നത് സെപ്റ്റംബർ 26-നാണ്. പിന്നീട് മാർച്ച് 20-ന് ഇരു ടീമുകളും ഒരിക്കൽ കൂടി ഏറ്റുമുട്ടും.

യുവന്റസും ടോറിനോയും തമ്മിലുള്ള ടുറിൻ ഡെർബി ഒക്ടോബർ 3- നാണ് അരങ്ങേറുക.ഫെബ്രുവരി 20-ന് അലിയൻസ് സ്റ്റേഡിയത്തിലാണ് രണ്ടാം ടുറിൻ ഡെർബി അരങ്ങേറുക.

സാംപഡോറിയയും ജെനോവയും തമ്മിലുള്ള മറ്റൊരു ഡെർബി ഡിസംബർ 12-നാണ് നടക്കുക. ഇതിന്റെ രണ്ടാം മത്സരം മെയ് 1- ന് അരങ്ങേറും.

ഡിസംബർ അഞ്ചിനാണ് മൊറീഞ്ഞോയുടെ റോമ നിലവിലെ ചാമ്പ്യൻമാരായ ഇന്ററിനെ നേരിടുക.ഏപ്രിൽ 24-ന് സാൻ സിറോയിൽ വെച്ച് ഇതിന്റെ രണ്ടാം മത്സരം അരങ്ങേറും.

യുവന്റസും ഇന്ററും തമ്മിലുള്ള പോരാട്ടം ഒക്ടോബർ 24-നാണ് നടക്കുക.പിന്നീട് ഇരുവരും ഏപ്രിൽ 3-ന് ട്യൂറിനിൽ വെച്ച് മാറ്റുരക്കും.

എസി മിലാനും യുവന്റസും തമ്മിലുള്ള മത്സരം സെപ്റ്റംബർ 19-നാണ് അരങ്ങേറുക.ഇതിന്റെ രണ്ടാം മത്സരം ജനുവരി 23-ന് നടക്കും.

ഏതായാലും ക്രിസ്റ്റ്യാനോ റൊണാൾഡോ, റൊമേലു ലുക്കാക്കു, ലൗറ്ററോ മാർട്ടിനെസ്, സ്ലാട്ടൻ ഇബ്രാഹിമോവിച്ച് എന്നിവരടങ്ങുന്ന താരനിരയെ കളത്തിൽ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *