സിഗാർ വലിച്ച്, ഷാംപെയിൻ ചീറ്റി സ്ലാട്ടന്റെ മാസ്സ് എൻട്രി!

ഇന്നലെ സിരി എയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു സാസുവോളോയെ എസി മിലാൻ പരാജയപ്പെടുത്തിയത്.ജിറൂദ് ഇരട്ട ഗോളുകൾ നേടിയപ്പോൾ കെസ്സി ശേഷിച്ച ഗോൾ കരസ്ഥമാക്കുകയായിരുന്നു. ഈ മൂന്ന് ഗോളുകൾക്കും അസിസ്റ്റ് നൽകിയത് റഫയേൽ ലിയാവോയായിരുന്നു.

ജയത്തോടെ കൂടി സിരി എ കിരീടം കരസ്ഥമാക്കാൻ എസി മിലാന് സാധിച്ചിരുന്നു. 11 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് എസി മിലാൻ ലീഗ് കിരീടം ചൂടിയത്. അതുകൊണ്ടുതന്നെ വലിയ രൂപത്തിലുള്ള ആഘോഷങ്ങളായിരുന്നു എസി മിലാനും ആരാധകരും സംഘടിപ്പിച്ചിരുന്നത്.

ഈയൊരു ആഘോഷപരിപാടിയിൽ ഏറ്റവും കൂടുതൽ ശ്രദ്ധ പിടിച്ചു പറ്റിയത് സൂപ്പർതാരമായ സ്ലാട്ടൻ ഇബ്രാഹിമോവിച്ചായിരുന്നു.തന്റെതായ സ്റ്റൈലിലുള്ള ഒരു മാസ്സ് എൻട്രിയാണ് സ്ലാട്ടൻ കിരീടം നേടിയതിനു ശേഷം മൈതാനത്തേക്ക് നടത്തിയത്.സിഗാർ വലിച്ചുകൊണ്ട്, ഷാംപെയിൻ ചീറ്റി കൊണ്ടാണ് സ്ലാട്ടൻ തന്റെ വരവ് അതിഗംഭീരമാക്കിയത്. താരത്തിന്റെ ഈ മാസ്സ് എൻട്രിയുടെ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രൂപത്തിൽ വൈറലാണ്.

ഒരുപക്ഷെ സ്ലാട്ടന്റെ വിടവാങ്ങൽ ചടങ്ങ് കൂടി ആയിരിക്കണം ഇന്നലെത്തേത്. അദ്ദേഹത്തിന്റെ കരാർ ഈ സീസണോട് കൂടിയാണ് അവസാനിക്കുക. തന്റെ ഭാവിയെക്കുറിച്ചുള്ള തീരുമാനം ഉടൻതന്നെ എടുക്കുമെന്നാണ് സ്ലാട്ടൻ പറഞ്ഞിട്ടുള്ളത്. പരിക്ക് മൂലം വളരെ കുറഞ്ഞ മത്സരങ്ങൾ മാത്രമാണ് ഈ സീസണിൽ അദ്ദേഹത്തിന് കളിക്കാൻ സാധിച്ചിട്ടുള്ളൂ. ഈ സിരി എയിൽ 8 ഗോളുകളും 3 അസിസ്റ്റുകളുമാണ് സ്ലാട്ടന്റെ സമ്പാദ്യം.

Leave a Reply

Your email address will not be published. Required fields are marked *