സാസുവോളോക്കെതിരെയുള്ള ഗോൾ, ആ നേട്ടം കൈവരിക്കുന്ന ചരിത്രത്തിലെ ആദ്യ താരമായി ക്രിസ്റ്റ്യാനോ !
ഇന്നലെ സിരി എയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു യുവന്റസ് സാസുവോളോയെ തകർത്തു വിട്ടത്. മത്സരത്തിൽ യുവന്റസിന് വേണ്ടി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, ആരോൺ റാംസി, ഡാനിലോ എന്നിവരാണ് ഗോളുകൾ നേടിയത്. മത്സരത്തിന്റെ ഇഞ്ചുറി ടൈമിലാണ് ക്രിസ്റ്റ്യാനോയുടെ ഗോൾ പിറന്നത്. ഈ സിരി എയിൽ താരം നേടുന്ന പതിനഞ്ചാം ഗോളായിരുന്നു ഇത്. പതിമൂന്ന് സിരി എ മത്സരങ്ങൾ. മാത്രം കളിച്ച റൊണാൾഡോ പതിനഞ്ചു ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് ആകെ നേടിയത്. ഈ ഗോളോട് കൂടി ഫുട്ബോൾ ലോകത്തെ അപൂർവനേട്ടം കരസ്ഥമാക്കിയിരിക്കുകയാണ് റൊണാൾഡോ. ഈ നേട്ടം കരസ്ഥമാക്കുന്ന ഫുട്ബോൾ ലോകത്തെ ആദ്യ താരമാണ് റൊണാൾഡോ.
Cristiano Ronaldo sets record with 15th Serie A goal of seasonhttps://t.co/Et52KOinkB
— AS English (@English_AS) January 11, 2021
പതിനഞ്ച് ലീഗ് ഗോളുകൾ തികച്ചതോടെ തുടർച്ചയായ പതിനഞ്ചാം സീസണിലാണ് റൊണാൾഡോ ലീഗിൽ 15 ഗോളുകൾ നേടുന്നത്. അതായത് 2006/07 സീസൺ മുതൽ താൻ ഇതു വരെ കളിച്ച ലീഗുകളിൽ എല്ലാം ചുരുങ്ങിയത് 15 ഗോളുകൾ നേടാൻ റൊണാൾഡോക്ക് സാധിച്ചിട്ടുണ്ട്. യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ ഈ നേട്ടം കരസ്ഥമാക്കുന്ന ആദ്യത്തെ താരമാണ് റൊണാൾഡോ. 2006/07 സീസണിൽ യുണൈറ്റഡിന് വേണ്ടി 34 മത്സരങ്ങളിൽ നിന്ന് 17 ഗോളുകൾ നേടികൊണ്ടാണ് റൊണാൾഡോ ഈ ജൈത്രയാത്രക്ക് തുടക്കം കുറിച്ചത്. 2015/15 സീസണിലാണ് റൊണാൾഡോ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത്. റയലിന് വേണ്ടി അന്ന് 35 ലാലിഗ മത്സരങ്ങളിൽ നിന്ന് 48 ഗോളുകളാണ് റൊണാൾഡോ അടിച്ചു കൂട്ടിയത്. അതേസമയം മെസ്സി തുടർച്ചയായി 12 തവണയാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.
#JuveSassuolo, #Ronaldo brucia l'ennesimo record: è l'unico in Europa a… ⚽⬇️ https://t.co/eUgXCKMkHo
— Tuttosport (@tuttosport) January 10, 2021