സാലറി വർധിപ്പിക്കണമെന്നാവിശ്യം,ഡിബാലക്ക് മുൻതാരത്തിന്റെ രൂക്ഷവിമർശനം!

യുവന്റസ് സൂപ്പർ താരം പൌലോ ഡിബാല ഈ സമ്മറിൽ ക്ലബ് വിടുമെന്നുള്ള വാർത്തകൾ ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്. താരത്തിന്റെ സാലറി വർധിപ്പിക്കണമെന്ന ആവിശ്യം യുവന്റസ് ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇതോടെയാണ് താരം ക്ലബ് വിടാനുള്ള ആലോചനകൾ നടത്തുന്നത്.10 മില്യൺ യൂറോ സാലറിയിൽ 2022 വരെയാണ് ഡിബാലക്ക് യുവന്റസുമായി കരാറുള്ളത്. ഈ സാലറി 15 മില്യൺ യൂറോയാക്കണമെന്നാണ് ഡിബാലയുടെ ആവിശ്യം. എന്നാൽ ഇത്‌ യുവന്റസ് നിരസിക്കുകയായിരുന്നു. ഡിബാലയുടെ ഈ പ്രവർത്തിക്കെതിരെ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് മുൻ യുവന്റസ് സ്‌ട്രൈക്കർ ലുക്കാ ടോണി.യുവന്റസിന്റെ നായകനാവാനുള്ള ഒരു ഗുണവും ഇതുവരെ ഡിബാല കാണിച്ചിട്ടില്ല എന്നാണ് ഇദ്ദേഹത്തിന്റെ ആരോപണം. ഇത്തരമൊരു അവസ്ഥയിൽ ഡിബാല സാലറി വർധിപ്പിക്കണമെന്നാവിശ്യപ്പെട്ടത് ഒട്ടും ശരിയായില്ല എന്നാണ് ഇദ്ദേഹത്തിന്റെ വാദം. കഴിഞ്ഞ ദിവസം ട്യൂട്ടോസ്പോർട്ടിനോട് സംസാരിക്കുകയായിരുന്നു ടോണി.

” ഡിബാലയുടെ കാര്യത്തിലെ യഥാർത്ഥ പ്രശ്നം എന്തെന്ന് ഇവിടെ വ്യക്തമാണ്.ഇത്തരമൊരു അവസ്ഥയിൽ പതിനാലോ പതിനഞ്ചോ മില്യൺ യൂറോ സാലറി ചോദിക്കുന്നത് ഒട്ടും ശരിയല്ല.ഡിബാല ഒരുപാട് കഴിവുകളുള്ള വ്യക്തിയാണ്.പക്ഷെ യുവന്റസിന്റെ നായകനാവാനുള്ള ഒരു ഗുണവും ഇതുവരെ കാണിച്ചിട്ടില്ല.ഇത്‌ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സാന്നിധ്യത്തെ ആശ്രയിച്ചാണോ നിലകൊള്ളുന്നത് എന്നെനിക്കറിയില്ല ” ടോണി പറഞ്ഞു. ഈ സീസണിൽ പരിക്കുകൾ കാരണം തിളങ്ങാൻ ഡിബാലക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.കേവലം 13 സിരി എ മത്സരങ്ങൾ മാത്രമാണ് ഡിബാലക്ക് കളിക്കാൻ സാധിച്ചിട്ടുള്ളത്.ഇതിൽ നിന്നായി മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളും മാത്രമാണ് ഡിബാലക്ക് നേടാൻ കഴിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *