സമനില വഴങ്ങിയിട്ടും റൊണാൾഡോക്ക്‌ വിശ്രമം നൽകിയതിനെ ന്യായീകരിച്ച് പിർലോ !

ഇന്നലെ സിരി എയിൽ നടന്ന മത്സരത്തിൽ 1-1 എന്ന സ്കോറിന് സമനിലയിൽ കുരുങ്ങാനായിരുന്നു യുവന്റസിന്റെ വിധി. ബെനെവെന്റോയാണ് നിലവിലെ ചാമ്പ്യൻമാരെ സമനിലയിൽ തളച്ചത്. മൊറാറ്റ യുവന്റസിന് ലീഡ് നേടികൊടുത്തുവെങ്കിലും പിന്നീട് ബെനെവെന്റോ സമനില പിടിക്കുകയായിരുന്നു. ഇതോടെ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തേക്കിറങ്ങിയ യുവന്റസ് ഒരു മത്സരം കുറച്ചു കളിച്ച ഒന്നാം സ്ഥാനക്കാരുമായി മൂന്ന് പോയിന്റിന്റെ വിത്യാസമുണ്ട്. പക്ഷെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക്‌ വിശ്രമം അനുവദിച്ചത് തിരിച്ചടിയായി എന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. മത്സരത്തിനുള്ള സ്‌ക്വാഡിൽ സൂപ്പർ താരത്തെ പിർലോ ഉൾപ്പെടുത്തിയിരുന്നില്ല. ചാമ്പ്യൻസ് ലീഗിന് മുമ്പ് താരത്തിന് വിശ്രമം ആവിശ്യമായിരുന്നു എന്നാണ് പിർലോ വിശദീകരിച്ചത്. കൂടാതെ ചെറിയ ഇഞ്ചുറി പ്രശ്നവും റൊണാൾഡോക്കുണ്ടെന്നും അദ്ദേഹം അറിയിച്ചു.

” ഈ മിഡ്‌വീക്കിൽ അദ്ദേഹത്തെ ചെറിയൊരു പരിക്ക് അലട്ടിയിരുന്നു. മാത്രമല്ല അദ്ദേഹത്തിന് ചാമ്പ്യൻസ് ലീഗ് കളിക്കാൻ ആഗ്രഹവുമുണ്ട്. ഇന്റർനാഷണൽ ഡ്യൂട്ടിക്ക്‌ ശേഷം അദ്ദേഹം വിശ്രമം അർഹിച്ചിരുന്നു എന്നുള്ളത് ന്യായമായ കാര്യമാണ്. റൊണാൾഡോയുടെ സാന്നിധ്യം ഏറെ മൂല്യമർഹിക്കുന്നതാണ്. പക്ഷെ അദ്ദേഹത്തിന്റെ അഭാവത്തിലും കളിച്ചു പഠിക്കാൻ ഞങ്ങൾ ശീലിക്കണം. ഒരുപാട് താരങ്ങൾ ഇന്റർനാഷണൽ ഡ്യൂട്ടിയിൽ കളിച്ച് തുടർന്ന് ചാമ്പ്യൻസ് ലീഗ് കളിക്കുന്നവരുണ്ട്. പക്ഷെ ഇതൊക്കെ ക്ലബ്ബിനെ സംബന്ധിച്ചെടുത്തോളം ബുദ്ധിമുട്ടേറിയ കാര്യമാണ് ” സ്കൈ സ്പോർട്സ് ഇറ്റാലിയയോട് പിർലോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *