സബ്സ്റ്റിറ്റ്യൂട്ടായി ഇറക്കാൻ നേരം ഡ്രസ്സിംഗ് റൂമിലേക്ക് ഓടി പരേഡസ്,ദേഷ്യപ്പെട്ട് പരിശീലകൻ അലെഗ്രി!

യുവേഫ യൂറോപ ലീഗിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ വിജയം നേടാൻ ഇറ്റാലിയൻ വമ്പൻമാരായ യുവന്റസിന് സാധിച്ചിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു യുവന്റസ് സ്പോർട്ടിങ്ങിനെ പരാജയപ്പെടുത്തിയത്.ഫെഡറിക്കോ ഗാട്ടി നേടിയ ഗോളായിരുന്നു യുവന്റസിന് വിജയം നേടിക്കൊടുത്തത്.

എന്നാൽ ഈ മത്സരത്തിനിടെ ഒരു വിവാദപരമായ സംഭവം നടന്നിട്ടുണ്ട്. അതായത് മത്സരത്തിന്റെ 85ആം മിനുട്ടിൽ സൂപ്പർ താരങ്ങളായ ലിയാൻഡ്രോ പരേഡസിനെയും പോൾ പോഗ്ബയെയും സബ്സ്റ്റിറ്റ്യൂട്ട് ആയിക്കൊണ്ട് ഇറക്കാൻ യുവന്റസിന്റെ പരിശീലകനായ മാസിമിലിയാനോ അല്ലെഗ്രി തീരുമാനിക്കുകയായിരുന്നു.പരേഡസിനോട് കളത്തിലേക്ക് വരാൻ ആവശ്യപ്പെട്ട സമയത്ത് അദ്ദേഹം ഉടൻതന്നെ ഡ്രസിങ് റൂമിലേക്ക് ഓടുന്ന കാഴ്ചയായിരുന്നു കാണാൻ കഴിഞ്ഞിരുന്നത്.എന്തെന്നാൽ അദ്ദേഹത്തിന്റെ പക്കൽ ജഴ്സി ഇല്ലായിരുന്നു.

ജേഴ്‌സി എടുക്കാൻ വേണ്ടിയായിരുന്നു ഈ അർജന്റീന താരം ആ സമയത്ത് ഡ്രസിങ് റൂമിലേക്ക് ഓടിയത്. ഇതോടുകൂടി സബ്സ്റ്റിറ്റ്യൂട്ട് ഇറക്കുന്നത് ഒരല്പം വൈകുകയും തടസ്സപ്പെടുകയും ചെയ്തു. യഥാർത്ഥത്തിൽ സംഭവിച്ചത് തന്നെ ഈ മത്സരത്തിൽ പരിശീലകൻ ഇറക്കില്ല എന്നായിരുന്നു പരേഡസ് കരുതിയിരുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹം മത്സരം അവസാനിക്കുന്നതിനു മുന്നേ തന്നെ തന്റെ ജേഴ്സി ഒരു ആരാധകന് നൽകുകയും ചെയ്തിരുന്നു. ഇതിന് തുടർന്നാണ് അദ്ദേഹത്തിന്റെ ജേഴ്സി ഇല്ലാതായത്.ജേഴ്‌സി എടുക്കാൻ പരേഡസ് ഡ്രസിങ് റൂമിലേക്ക് ഓടുന്ന സമയത്ത് അല്ലെഗ്രി ദേഷ്യപ്പെട്ട് കൊണ്ട് ഒച്ച വെക്കുന്നത് കാണാം.പിന്നീട് ബൊനൂച്ചിയാണ് അദ്ദേഹത്തെ ശാന്തനാക്കിയത്.

ഈ മത്സരത്തിന് മുന്നേ തന്നെ ഡ്രസ്സിംഗ് റൂമിൽ വെച്ച് പരേഡസും അല്ലെഗ്രിയും തമ്മിൽ വാക്ക് തർക്കത്തിൽ ഏർപ്പെട്ടിരുന്നു.തുടർന്ന് അദ്ദേഹം ക്യാമ്പ് വിടുകയും ചെയ്തിരുന്നു.അതുകൊണ്ടുതന്നെ ശിക്ഷാനടപടിയായി കൊണ്ട് ഈ മത്സരത്തിൽ ഇറക്കില്ല എന്നായിരുന്നു താരം പ്രതീക്ഷിച്ചിരുന്നത്. ഏതായാലും തന്റെ ലോൺ കാലാവധി പൂർത്തിയാക്കിക്കൊണ്ട് ലിയാൻഡ്രോ പരേഡസ് ഈ സീസണിന് ശേഷം പിഎസ്ജിയിൽ തന്നെ മടങ്ങിയെത്തും.

Leave a Reply

Your email address will not be published. Required fields are marked *