വിസ്മയമായി ക്രിസ്റ്റ്യാനോ, യുവന്റസിന്റെ മത്സരത്തിലെ പ്ലയെർ റേറ്റിംഗ് അറിയാം !
മുപ്പത്തിയഞ്ചാം വയസ്സിലും ക്രിസ്റ്റ്യാനോ റൊണാൾഡോ ഫുട്ബോൾ ലോകത്തെ വിസ്മയിപ്പിക്കൽ തുടരുകയാണ്. ഇന്നലെ നടന്ന മത്സരത്തിൽ കാഗ്ലിയാരിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് യുവന്റസ് തകർത്തു വിട്ടത്. രണ്ട് ഗോളുകളും പിറന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ബൂട്ടിൽ നിന്നായിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിയിൽ 38, 42 മിനിറ്റുകളിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ നിറയൊഴിച്ചത്. തകർപ്പൻ പ്രകടനത്തിലൂടെ ഇന്നലത്തെ മത്സരത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയതും റൊണാൾഡോ തന്നെയാണ്. 9.1 ആണ് റൊണാൾഡോയുടെ ഉജ്ജ്വലപ്രകടനത്തിന് ഹൂ സ്കോർഡ് ഡോട്ട് കോം റേറ്റിംഗ് നൽകിയത്. 7.08 ആണ് യുവന്റസിന്റെ പ്രകടനത്തിന് ഇവർ നൽകിയ റേറ്റിംഗ്. ഈ സിരി എയിൽ ആറു മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകളാണ് ക്രിസ്റ്റ്യാനോ ഇതുവരെ നേടിയത്. കോവിഡിൽ നിന്ന് മുക്തനായ ശേഷവും താരം തന്റെ ഫോം തുടരുകയാണ്. ഇന്നലത്തെ മത്സരത്തിലെ യുവന്റസ് താരങ്ങളുടെ പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.
Cristiano Ronaldo has now scored 59 Serie A goals since joining Juventus in 2018, more than any other player in the competition in that timeframe.
— Squawka Football (@Squawka) November 21, 2020
Running the show. pic.twitter.com/d0vkChnqQn
യുവന്റസ് : 7.08
റൊണാൾഡോ : 9.1
മൊറാറ്റ : 7.0
ബെർണാഡ്ഷി : 8.2
റാബിയോട്ട് : 7.1
ആർതർ : 7.4
കുലുസെവ്സ്ക്കി : 7.2
ഡാനിലോ : 6.3
ലൈറ്റ് : 7.1
ഡെമിറാൽ : 8.1
ക്വഡ്രാഡോ : 8.3
ബുഫൺ : 6.5
ബെന്റാൻക്കർ : 6.0-സബ്
മക്കെന്നീ : 6.2-സബ്
ചിയേസ : 6.2-സബ്
സാൻഡ്രോ : 6.2-സബ്
ദിബാല : 6.2-സബ്
🔥 @Cristiano at the double ⚽️⚽️ pic.twitter.com/cRpUPjkzwJ
— 433 (@433) November 21, 2020