വിടാനൊരുക്കമല്ല,സൂപ്പർ താരത്തിന് വേണ്ടി 70 മില്യൺ വാഗ്ദാനം ചെയ്യാനൊരുങ്ങി PSG!

ഈ ട്രാൻസ്ഫർ ജാലകത്തിൽ നിരവധി താരങ്ങളെ സ്വന്തമാക്കാൻ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് സാധിച്ചിരുന്നു.വീറ്റിഞ്ഞയെയായിരുന്നു പിഎസ്ജി ആദ്യമായി സ്വന്തമാക്കിയത്. ഇതിന് പിന്നാലെ ഹ്യൂഗോ എകിറ്റിക്കെ,റെനാറ്റോ സാഞ്ചസ് എന്നിവരെയും പിഎസ്ജി സ്വന്തമാക്കിയിരുന്നു.

എന്നാൽ ഏറെക്കാലമായി പിഎസ്ജി ശ്രമിച്ചുകൊണ്ടിരിക്കുന്നത് മറ്റൊരു താരത്തിന് വേണ്ടിയാണ്.ഇന്റർ മിലാന്റെ പ്രതിരോധനിരതാരമായ മിലാൻ സ്ക്രിനിയർക്ക് വേണ്ടി ട്രാൻസ്ഫർ ജാലകത്തിന്റെ തുടക്കം തൊട്ടേ പിഎസ്ജി ശ്രമിക്കുന്നുണ്ട്. പക്ഷേ ഇന്റർ താരത്തെ വിട്ടു നൽകാൻ ഒരുക്കമായിട്ടില്ല.

അതുകൊണ്ടുതന്നെ പിഎസ്ജി തങ്ങളുടെ ഓഫർ വർദ്ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.70 മില്യൺ യുറോയാണ് ഇനി പിഎസ്ജി താരത്തിന് വേണ്ടി ഇന്ററിന് വാഗ്ദാനം ചെയ്യുക.80 മില്യൺ യുറോയാണ് ഇന്റർ ആവശ്യപ്പെടുന്നതെങ്കിലും 70 മില്യൺ ഇന്റർ സ്വീകരിക്കാനുള്ള സാധ്യതകളെ തള്ളിക്കളനാവില്ല. പ്രമുഖ ഇറ്റാലിയൻ മാധ്യമമായ ലാ ഗസറ്റ ഡെല്ലോ സ്പോർട്ടാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

അതേസമയം താരത്തെ കൈവിടുന്നതിനോട് ഇന്റർ പരിശീലകനായ സിമോൺ ഇൻസാഗിക്ക് എതിർപ്പാണ്. പക്ഷേ ക്ലബ്ബ് ഏത് രൂപത്തിലുള്ള ഒരു തീരുമാനം എടുക്കുമെന്നുള്ളത് കണ്ടറിയേണ്ട കാര്യമാണ്.

നിലവിൽ റാമോസ്,മാർക്കിഞ്ഞോസ്,കിമ്പമ്പേ എന്നിവരെ പിഎസ്ജിക്ക് സെന്റർ ബാക്ക് പൊസിഷനിൽ ലഭ്യമാണ്. ഈ കൂട്ടത്തിലേക്ക് സ്ക്രിനിയർ കൂടി എത്തിയാൽ പിഎസ്ജിയുടെ പ്രതിരോധം ഇരട്ടി ശക്തിയാർജിക്കുമെന്നുള്ള കാര്യത്തിൽ സംശയമില്ല.

Leave a Reply

Your email address will not be published. Required fields are marked *