ലൗറ്ററോ ക്ലബ് വിടുമോ? തീരുമാനം വ്യക്തമാക്കി ഇന്റർ !

നിലവിലെ സിരി എ ചാമ്പ്യൻമാരായ ഇന്റർമിലാനെ സംബന്ധിച്ചിടത്തോളം ഈ ട്രാൻസ്ഫർ വിൻഡോ ഒട്ടും ശുഭകരമായിരുന്നില്ല. എന്തെന്നാൽ രണ്ട് സൂപ്പർ താരങ്ങളെ അവർക്ക് നഷ്ടമായിരുന്നു. റൊമേലു ലുക്കാക്കു ചെൽസിയിലേക്ക് ചേക്കേറിയപ്പോൾ അഷ്‌റഫ്‌ ഹാക്കിമി പിഎസ്ജിയിലേക്കായിരുന്നു കൂടുമാറിയിരുന്നത്.കൂടാതെ സൂപ്പർ താരം ലൗറ്ററോ മാർട്ടിനെസും ക്ലബ് വിട്ടേക്കുമെന്ന് റൂമറുകൾ ഉണ്ടായിരുന്നു. എന്നാൽ ഈ വിഷയത്തിലുള്ള തീരുമാനമിപ്പോൾ ഇന്ററിന്റെ ഡയറക്ടറായ ബെപ്പെ മറോട്ട അറിയിച്ചിട്ടുണ്ട്. ലൗറ്ററോ മാർട്ടിനെസ് ഇന്ററിൽ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത് എന്നാണ് ഇദ്ദേഹം അറിയിച്ചിരിക്കുന്നത്.അതേസമയം ലുക്കാക്കുവാണ് ചെൽസിയിലേക്ക് പോവണമെന്ന് ആവിശ്യപ്പെട്ടതെന്നും അതിനാലാണ് അദ്ദേഹത്തെ ക്ലബ് വിട്ടതെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. ഇദ്ദേഹത്തിന്റെ വാക്കുകൾ ഫുട്ബോൾ ഇറ്റാലിയ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” ഇതൊരു പുതിയ സീസണിന്റെ തുടക്കമാണ്. ഞങ്ങളാണ് നിലവിലെ ചാമ്പ്യൻമാർ എന്നുള്ളത് ഞങ്ങൾക്ക്‌ അഭിമാനം നൽകുന്നു.നിലവിൽ ഒരുപാട് ക്ലബുകൾ അതിന് വേണ്ടി പോരടിക്കുന്നുണ്ട്.ഇന്ററും സജീവമായി രംഗത്തുണ്ടാവുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.ഈ സീസണിൽ ചില താരങ്ങൾ ക്ലബ് വിട്ടിട്ടുണ്ട്. അതിൽ റൊമേലു ലുക്കാക്കുവാണ് ക്ലബ് വിടണമെന്ന് ആവിശ്യപ്പെട്ട് സമീപിച്ചത്. ഞങ്ങൾ അതിന് അനുവദിക്കുകയായിരുന്നു.അതേസമയം ഇത്‌ ബുക്ക്‌ ബാലൻസ് ആക്കാൻ സഹായിക്കുകയും ചെയ്യും.അതേസമയം ലൗറ്ററോ ഇന്ററിൽ തന്നെ തുടരണമെന്നാണ് ഞങ്ങളോട് ആവിശ്യപ്പെട്ടത്.ഒരുപാട് ആകർഷകമായ ഓഫറുകൾ അദ്ദേഹത്തിന് വന്നിരുന്നുവെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നു.അതിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു.അദ്ദേഹം ഇവിടുത്തെ ചാമ്പ്യനായി കൊണ്ട് സ്വയം പ്രൂവ് ചെയ്യാൻ ആഗ്രഹിക്കുന്നു.ക്ലബ്ബിനെ വളർത്താൻ അദ്ദേഹം സഹായിക്കുന്നതിൽ ഞങ്ങൾ വളരെയധികം സന്തോഷവാൻമാരാണ് ” ഇതാണ് ഇന്റർ ഡയറക്ടർ പറഞ്ഞത്.സിരി എയിൽ ആദ്യമത്സരത്തിൽ ജെനോവയെ എതിരില്ലാത്ത നാല് ഗോളുകൾക്ക്‌ പരാജയപ്പെടുത്താൻ ഇന്ററിന് സാധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *