ലെവന്റോസ്ക്കിയുടെ അതേ റോബോട്ട് മെന്റാലിറ്റിയാണ് വ്ലഹോവിച്ചിനുമുള്ളത് : റിബറി

ഈ കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ യുവന്റസിലെത്തിയ സൂപ്പർ സ്ട്രൈക്കർ ഡുസാൻ വ്ലഹോവിച്ച് മോശമല്ലാത്ത രൂപത്തിലാണ് ക്ലബ്ബിനു വേണ്ടി കളിച്ചു കൊണ്ടിരിക്കുന്നത്. ക്ലബ്ബിനു വേണ്ടി 12 മത്സരങ്ങളിൽ നിന്ന് 5 ഗോളുകൾ നേടാൻ വ്ലഹോവിച്ചിന് സാധിച്ചിട്ടുണ്ട്. 75 മില്യൺ യൂറോയായിരുന്നു താരത്തിന് വേണ്ടി യുവന്റസ് ചെലവഴിച്ചിരുന്നത്.

ഏതായാലും മുൻ ബയേൺ മ്യൂണിക്ക് സൂപ്പർ താരമായിരുന്നു ഫ്രാങ്ക്‌ റിബറി വ്ലഹോവിച്ചിനെ റോബർട്ട് ലെവന്റോസ്ക്കിയുമായി താരതമ്യം ചെയ്തിട്ടുണ്ട്.അതായത് ലെവന്റോസ്ക്കിയുടെ അതേ റോബോട്ട് മെന്റാലിറ്റിയാണ് വ്ലഹോവിച്ചുനുള്ളത് എന്നാണ് റിബറി പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസം ട്യൂട്ടോസ്പോർട്ടിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.റിബറിയുടെ വാക്കുകൾ ഇങ്ങനെയാണ്.

” എല്ലാ ദിവസവും നന്നായി വർക്ക് ചെയ്യുന്ന വ്യക്തിയാണ് റോബർട്ട് ലെവൻഡോവ്സ്കി. അദ്ദേഹത്തിന്റെ ഗോളുകൾക്ക് പിറകിൽ പ്രതിഭയും ഒരുപാട് പ്രൊഫഷണലിസവും ഉണ്ട്.അദ്ദേഹമൊരു റോബോട്ടാണ്.എന്റെയൊപ്പവും റോബന്റെയൊപ്പവും അദ്ദേഹം ഒരുപാട് ഗോളുകൾ നേടിയതും ഇപ്പോഴും അദ്ദേഹമത് തുടരുന്നതും യാദൃശ്ചികമായ കാര്യമല്ല, അദ്ദേഹം ഒരു ചാമ്പ്യനാണ്.2021-ലെ ബാലൺ ഡി’ ഓർ ലെവന്റോസ്ക്കിയാണ് അർഹിച്ചിരുന്നത്.ലെവയുടെ അതേ റോബോട്ട് മെന്റാലിറ്റിയും കരുത്തുമാണ് വ്ലഹോവിച്ചിനുള്ളത്. എല്ലാ ചാമ്പ്യന്മാരെ പോലെയും, അദ്ദേഹമൊരു കഠിനാധ്വാനിയും ഒരിക്കലും വിട്ടു നൽകാത്ത പ്രകൃതവുമാണ്. അദ്ദേഹം ഇതുപോലെയുള്ള പരിശീലനം തുടരേണ്ടതുണ്ട്, ഓരോ ദിവസവും ഇംപ്രൂവ് ആവണം. ഒരുപാട് പ്രതിഭയുള്ള ഒരു യുവതാരമാണ് ഡുസാൻ ” ഇതാണ് റിബറി പറഞ്ഞിട്ടുള്ളത്.

കൂടാതെ എംബപ്പേയെ കുറിച്ചും റിബറി സംസാരിച്ചിട്ടുണ്ട്.വ്ലഹോവിച്ച്,എർലിംഗ് ഹാലണ്ട് എന്നിവരെക്കാൾ മുകളിൽ നിൽക്കുന്ന താരമാണ് എംബപ്പേ എന്നാണ് റിബറി പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *