ലാസിയോ ഫാസിസ്റ്റുകൾ അപമാനിക്കുന്നുവെന്ന ഡയലോഗ്, മറഡോണ സീരീസിനെതിരെ പ്രസ്താവനയിറക്കി ക്ലബ്!

ഈയിടെയായിരുന്നു ആമസോൺ പ്രൈം അന്തരിച്ച ഇതിഹാസതാരം മറഡോണയോടുള്ള ആദരസൂചകമായി ഒരു സീരീസ് ഇറക്കിയത്.മറഡോണ, ബ്ലെസ്സ്ഡ് ഡ്രീം എന്നായിരുന്നു ഈ സീരീസിന്റെ പേര്. മറഡോണയുടെ ജീവിതത്തെ ആസ്‌പദമാക്കിയായിരുന്നു ഈ സീരീസ് പുറത്തിറങ്ങിയത്. എന്നാൽ ഇതിലെ ഒരു ഡയലോഗ് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ” ഈ ലാസിയോ ഫാസിസ്റ്റുകൾ എന്നെ അപമാനിക്കാനുള്ള ഉദ്ദേശത്തിലാണ് ” എന്ന ഡയലോഗ് സീരിസിൽ മറഡോണയുടെ കഥാപാത്രം പറയുന്നുണ്ട്.

ഇതിനെതിരെ ഇറ്റാലിയൻ ക്ലബായ ലാസിയോ രംഗത്ത് വന്നിട്ടുണ്ട്. ആ രംഗം പിൻവലിക്കാൻ ആവിശ്യപ്പെട്ടു കൊണ്ട് ഒരു ഔദ്യോഗികപ്രസ്താവനയും ലാസിയോ ഇറക്കിയിട്ടുണ്ട്. അതിങ്ങനെയാണ്.

“ആമസോൺ പ്രൈമിന്റെ മറഡോണ സിരീസിന്റെ ക്വാളിറ്റി വിലയിരുത്താൻ ഞങ്ങൾ ജനങ്ങളെ അനുവദിക്കുന്നു. എന്നാൽ അതിൽ മറഡോണ പറയുന്ന ” ഈ ലാസിയോ ഫാസിസ്റ്റുകൾ എന്നെ അപമാനിക്കാനുള്ള ഉദ്ദേശത്തിലാണ് ” എന്നുള്ള ഡയലോഗിനോടുള്ള ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നു. അത് തീർത്തും പരിഹാസമാണ്. കിരീടത്തിന്റെ കാര്യത്തിലും ഫാസിസത്തിനെതിരെയുള്ള കാര്യത്തിലും നാപോളിയെ തടയാനുള്ള ഒരു പൊസിഷനിൽ ആയിരുന്നില്ല അന്ന് ലാസിയോ.അത്കൊണ്ട് തന്നെ അത് അപകീർത്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ നിർമ്മിക്കപ്പെട്ടതാണ്. മാത്രമല്ല മറഡോണ ലാസിയോയുടെ സുഹൃത്താണെന്ന് പലപ്പോഴും തെളിയിക്കപ്പെട്ടതാണ്.ഫോർമെല്ലോയിൽ അദ്ദേഹം ഞങ്ങളുടെ അതിഥിയായി എത്തിയിട്ടുണ്ട്.അവിടെ പാട്ട് പാടുകയും ജേഴ്സികൾ കൈമാറുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിലുള്ള ആശങ്ക ഞങ്ങൾ അറിയിക്കുന്നു. കൂടാതെ ആ ഭാഗം ഒഴിവാക്കാൻ അപേക്ഷിക്കുന്നു ” ഇതാണ് ലാസിയോയുടെ സ്റ്റേറ്റ്മെന്റ്.

ഏതായാലും ആമസോൺ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് അറിയേണ്ടിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *