റൊമേറോ ബാഴ്സയിലെത്തുമോ? സാധ്യതകൾ ഇങ്ങനെ!

അറ്റലാന്റയുടെ അർജന്റൈൻ ഡിഫൻഡറായ ക്രിസ്റ്റ്യൻ റൊമേറോ ഈ ട്രാൻസ്ഫർ ജാലകത്തിലെ ചർച്ചാ വിഷയങ്ങളിൽ ഒന്നാണ്. താരത്തിന് വേണ്ടി എഫ്സി ബാഴ്സലോണയും ടോട്ടൻഹാമുമാണ് സജീവമായി രംഗത്തുള്ളത്. പക്ഷേ ഇവരിൽ ആര് എന്നുള്ളത് ഇപ്പോഴും ഉത്തരം ലഭിക്കാത്ത ചോദ്യമാണ്.

മുമ്പ് 45 മില്യൺ യൂറോയുടെ ഒരു ഓഫർ ടോട്ടൻഹാം താരത്തിനായി അറ്റലാന്റക്ക്‌ നൽകിയിരുന്നു. എന്നാൽ അറ്റലാന്റ അത് നിരസിക്കുകയായിരുന്നു.55 മില്യൺ മുതൽ 60 മില്യൺ യൂറോ വരെയുള്ള ഒരു തുക വേണമെന്നാണ് അറ്റലാന്റയുടെ ആവിശ്യം. അത് കൊണ്ട് തന്നെ ടോട്ടൻഹാമുമായുള്ള ചർച്ചകൾ നിലച്ചിരിക്കുകയാണ്.

അതേസമയം വമ്പൻമാരായ എഫ്സി ബാഴ്സലോണയുടെ സാധ്യതകൾ സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപോർട്ടിവോ റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്. നിലവിൽ ബാഴ്‌സക്ക്‌ താരത്തെ പെർമെനന്റ് ഡീലിൽ വാങ്ങാൻ സാധിക്കില്ല എന്നാണ് ഇവരുടെ കണ്ടെത്തൽ. സാമ്പത്തികപ്രശ്നം തന്നെയാണ് ബാഴ്‌സക്ക്‌ ഇതിന് തടസ്സം നിൽക്കുന്നത്. അതേസമയം ലോൺ അടിസ്ഥാനത്തിൽ ബാഴ്‌സക്ക്‌ താരത്തെ സ്വന്തമാക്കാൻ കഴിഞ്ഞേക്കും.താരത്തെ വാങ്ങാൻ കൂടിയുള്ള ഒരു ഓപ്ഷൻ ഉൾപ്പെടുത്തി കൊണ്ട് ലോണിൽ റൊമേറോയെ ടീമിൽ എത്തിക്കാം, പിന്നീട് സ്ഥിരമാക്കുകയും ചെയ്യാം. അല്ലാതെ പണം നൽകി കൊണ്ട് വാങ്ങാനുള്ള ഒരു അവസ്ഥയിലല്ല ബാഴ്സയുള്ളത് എന്നാണ് മുണ്ടോ ഡിപോർട്ടിവോ ചൂണ്ടി കാണിക്കുന്നത്.

എന്നാൽ അറ്റലാന്റ താരത്തെ ലോണിൽ വിടുമോ എന്നുള്ളത് കണ്ടറിയേണ്ട കാര്യമാണ്.18 മില്യൺ യൂറോയായിരുന്നു താരത്തിന് വേണ്ടി അറ്റലാന്റക്ക്‌ മുടക്കേണ്ടി വന്നത്.23-കാരനായ താരം മികച്ച ഫോമിലാണ് നിലവിൽ കളിക്കുന്നത്. അതേസമയം താരം ടോട്ടൻഹാമിലെക്ക്‌ ചേക്കേറാനുള്ള സാധ്യതകളും സജീവമായി തന്നെ നിലകൊള്ളുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *