രണ്ട് താരങ്ങൾ യുവന്റസ് വിട്ടു, പുതിയ ഒരു താരമെത്തി!
ട്രാൻസ്ഫർ ജാലകം അടക്കാനിരിക്കെ മൂന്ന് ട്രാൻസ്ഫറുകൾ നടത്തി ഇറ്റാലിയൻ വമ്പൻമാരായ യുവന്റസ്. രണ്ട് യുവതാരങ്ങളെ കൈമാറുകയും ഒരു യുവതാരത്തെ എത്തിക്കുകയുമാണ് യുവന്റസ് ചെയ്തത്.ഇക്കാര്യം ഔദ്യോഗികമായി തന്നെ യുവന്റസ് സ്ഥിരീകരിച്ചിട്ടുണ്ട്.ജെനോവയിൽ നിന്നും നിക്കോളോ റോവല്ലയെയാണ് യുവന്റസ് സ്വന്തമാക്കിയിരിക്കുന്നത്. പതിനെട്ടുകാരനായ താരം ഈ സീസൺ ജെനോവയോടൊപ്പം പൂർത്തിയാക്കിയതിന് ശേഷം യുവന്റസിനൊപ്പം ചേരും.സിരി എയിൽ ആകെ പതിനൊന്നു മത്സരങ്ങൾ ഇതുവരെ ഈ യുവതാരം കളിച്ചിട്ടുണ്ട്.ഇറ്റലിയുടെ അണ്ടർ 21 ടീമിൽ അംഗമാണ്.കൂടാതെ രണ്ട് താരങ്ങളെ യുവന്റസ് സ്ഥിരമായി ജെനോവക്ക് നൽകുകയും ചെയ്തിട്ടുണ്ട്.
Official | Agreement with Genoa over Portanova, Petrelli and Rovella
— JuventusFC (@juventusfcen) January 29, 2021
➡️ https://t.co/akthdqrPsk pic.twitter.com/2EvLSz46Ot
21 വയസ്സുകാരനായ മിഡ്ഫീൽഡർ മനോളോ പോർട്ടനോവ,19 വയസ്സുകാരനായ മുന്നേറ്റനിര താരം എലിയ പെട്രെല്ലി എന്നിവരെയാണ് യുവന്റസ് ജെനോവക്ക് ഈ ഡീലിന്റെ ഭാഗമായി തന്നെ കൈമാറിയത്.യുവന്റസിന്റെ ഫസ്റ്റ് ടീമിന് വേണ്ടി നാല് മത്സരങ്ങൾ പോർട്ടനോവ കളിച്ചിട്ടുണ്ട്.സാംപഡോറിയക്കെതിരെയാണ് താരം അരങ്ങേറിയത്. അതേസമയം പെട്രെല്ലി യുവന്റസിന്റെ അണ്ടർ 19,23 ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്.ഈ സീസണിൽ സിരി സിയിൽ 15 മത്സരങ്ങൾ കളിച്ച താരം അഞ്ച് ഗോളും നാലു അസിസ്റ്റും നൽകിയിട്ടുണ്ട്.
🗣🎙 The boss' words ahead of #SampJuve 👇#ForzaJuve ⚪️⚫️
— JuventusFC (@juventusfcen) January 29, 2021