യുവന്റസ് സൂപ്പർ താരം ക്ലബ് വിട്ടു, ഇനി ജർമ്മൻ ക്ലബ്ബിൽ!

യുവന്റസിന്റെ ജർമ്മൻ സൂപ്പർ താരം സമി ഖദീറ ക്ലബ് വിട്ടു. താരം ഫ്രീ ട്രാൻസ്ഫറിൽ ക്ലബ് വിട്ടതായി യുവന്റസ് തന്നെയാണ് അറിയിച്ചിരിക്കുന്നത്. ജർമ്മൻ ക്ലബായ ഹെർത്ത ബെർലിനിലേക്കാണ് താരം കൂടു മാറിയിരിക്കുന്നത്. അഞ്ചര വർഷം യുവന്റസിനോടൊപ്പം തുടർന്ന ശേഷമാണ് ഈ സൂപ്പർ താരം ക്ലബ് വിടുന്നത്.2015-ൽ റയൽ മാഡ്രിഡിൽ നിന്നായിരുന്നു താരം യുവന്റസിലെത്തിയത്. 2015 സെപ്റ്റംബർ മുപ്പതാം തിയ്യതി സെവിയ്യക്കെതിരെയാണ് ഇദ്ദേഹം അരങ്ങേറ്റം കുറിച്ചത്.ഒക്ടോബർ നാലാം തിയ്യതി ബോലോഗ്‌നക്കെതിരെ താരം സിരി എയിൽ അരങ്ങേറ്റം കുറിച്ചു.ആ മത്സരത്തിൽ തന്നെ ഗോളും കണ്ടെത്തി.

2015/16 സീസൺ മുതൽ ഇതുവരെ 145 മത്സരങ്ങൾ താരം യുവന്റസിന് വേണ്ടി കളിച്ചു. 21 ഗോളുകളും താരം സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്.2017 ഒക്ടോബർ 22-ആം തിയ്യതി നടന്ന മത്സരത്തിലായിരുന്നു ഹാട്രിക് നേടിയത്. താരത്തിന്റെ കരിയറിലെ ആദ്യം ഹാട്രിക് ആയിരുന്നു അത്.സിരി എയിൽ 83% ജയങ്ങൾ നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്.2017/18 സീസണിൽ ഒമ്പത് ലീഗ് ഗോളുകളാണ് താരം നേടിയിരുന്നത്.ഒരു സിംഗിൾ സീസണിൽ താരം നേടുന്ന ഏറ്റവും കൂടുതൽ ഗോളുകളായിരുന്നു ഇത്.യുവന്റസിനോടൊപ്പം ഒമ്പത് കിരീടങ്ങൾ നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. എന്നാൽ ഈ സീസണിൽ ഒരു മത്സരം പോലും കളിക്കാൻ താരത്തിന് അവസരം ലഭിക്കാതിരിക്കുകയായിരുന്നു. ഇതോടെ താരം യുവന്റസ് വിടാൻ തീരുമാനിക്കുകയായിരുന്നു.മുപ്പത്തിമൂന്നുകാരനായ താരം സ്റ്റുട്ട്ഗർട്ടിലൂടെയാണ് കരിയർ ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *