യുവന്റസ് ക്രിസ്റ്റ്യാനോയെ മിസ് ചെയ്യുന്നു : തുറന്ന് സമ്മതിച്ച് ഡി ലൈറ്റ്

ഈ സീസണിലായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിട്ടു കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയത്.മൂന്ന് വർഷമായിരുന്നു ക്രിസ്റ്റ്യാനോ യുവന്റസിൽ കളിച്ചിരുന്നത്.അതേസമയം ഈ സീസണിൽ യുണൈറ്റഡിലും റൊണാൾഡോ മികച്ച രൂപത്തിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്.പക്ഷെ യുവന്റസിനെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ അത്ര നല്ല രൂപത്തിലല്ല മുന്നോട്ടുപോകുന്നത്.

ഏതായാലും ക്രിസ്റ്റ്യാനോ റൊണാൾഡോയെ യുവന്റസ് മിസ് ചെയ്യുന്നുണ്ട് എന്നറിയിച്ചു കൊണ്ട് രംഗത്തുവന്നിരിക്കുകയാണിപ്പോൾ യുവന്റസിന്റെ പ്രതിരോധനിര താരമായ മത്യാസ് ഡി ലൈറ്റ്.ക്രിസ്റ്റ്യാനോയെ പോലെ ഒരു സീസണിൽ 30 ഗോളുകൾ നേടാൻ കഴിയുന്ന ഒരു ഹിറ്റ്മാൻ ഇപ്പോൾ യുവന്റസിനില്ലെന്നും താരം കൂട്ടിച്ചേർത്തിട്ടുണ്ട്.ഉഡിനീസിക്കെതിരെയുള്ള മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് യുവന്റസ് വിജയിച്ചിരുന്നു.ഈ മത്സരത്തന് ശേഷം സംസാരിക്കുകയായിരുന്നു ഡി ലൈറ്റ്.

” തീർച്ചയായും ക്രിസ്റ്റ്യാനോയെ ഞങ്ങൾ മിസ് ചെയ്യുന്നുണ്ട്.ഏത് നിമിഷവും ഗോളുകൾ നേടാൻ കഴിവുള്ള താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. വളരെ അപൂർവ്വമായി മാത്രമേ അദ്ദേഹം അവസരങ്ങൾ നഷ്ടപ്പെടുത്താറൊള്ളൂ.ഈ സീസണിന്റെ തുടക്കം മുതലേ ക്രിസ്റ്റ്യാനോയെ ഞങ്ങൾ മിസ്സ് ചെയ്യുന്നുണ്ട്.ഒരു സീസണിൽ 30 ഗോളുകൾ നേടാൻ കഴിയുന്ന ഒരു ഹിറ്റ്മാൻ ഇപ്പോൾ ഇല്ല.പക്ഷെ എല്ലായിടത്തും നിന്നും എല്ലാവരും ഗോൾ നേടുക എന്നുള്ളതാണ് ഞങ്ങളുടെ ഇപ്പോഴത്തെ ആവശ്യം.അതാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് ” ഇതാണ് ഡി ലൈറ്റ് പറഞ്ഞിട്ടുള്ളത്.

ക്രിസ്റ്റ്യാനോയുടെ പോക്ക് യുവന്റസിനെ ബാധിക്കില്ല എന്നായിരുന്നു ബോനൂച്ചിയും കെയ്ലേനിയും പറഞ്ഞിരുന്നത്.ഇതിനോടാണ് ഇപ്പോൾ ഡി ലൈറ്റ് വിയോജിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!