യുവന്റസിന് യുവേഫയുടെ ബാൻ,ഈ സീസണിൽ കളിക്കാനാവില്ല!
ഇറ്റാലിയൻ വമ്പൻമാരായ യുവന്റസ് വളരെയധികം ബുദ്ധിമുട്ടേറിയ ഒരു സമയത്തിലൂടെയാണ് ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. സാമ്പത്തിക ക്രമക്കേടുകൾ യുവന്റസ് നടത്തിയതായി കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് ഇറ്റാലിയൻ ലീഗ് അധികൃതർ വലിയ രൂപത്തിലുള്ള ശിക്ഷാനടപടികൾ ഈ ക്ലബ്ബിന് നൽകിയിരുന്നു. അവരുടെ പ്രസിഡന്റ് ഉൾപ്പെടെയുള്ള ബോർഡ് അംഗങ്ങൾക്ക് വലിയ കാലയളവിലേക്ക് വിലക്ക് പ്രഖ്യാപിച്ചിരുന്നു.
മാത്രമല്ല അവരുടെ പോയിന്റുകൾ കുറയ്ക്കുകയും ചെയ്തിരുന്നു.2022/23 സീസണിൽ യുവന്റസ് നേടിയ 10 പോയിന്റ്കളായിരുന്നു ഇറ്റാലിയൻ ലീഗ് അധികൃതർ കുറച്ചിരുന്നത്. അതിന്റെ ഫലമായിക്കൊണ്ട് പോയിന്റ് ടേബിളിൽ ഏഴാം സ്ഥാനത്തേക്ക് ഈ ക്ലബ്ബ് പിന്തള്ളപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ഈ വരുന്ന സീസണിൽ യുവേഫ കോൺഫറൻസ് ലീഗാണ് യുവന്റസിന് കളിക്കേണ്ടി വരിക.
OFFICIAL: UEFA announce Juventus have received a one-year ban from European competitions following FFP violations ❌ pic.twitter.com/xkFoeXypO6
— B/R Football (@brfootball) July 28, 2023
പക്ഷേ വരുന്ന സീസണിൽ ഈ കോൺഫറൻസ് ലീഗിൽ കളിക്കാൻ യുവന്റസിന് സാധിക്കില്ല. എന്തെന്നാൽ ഈ സാമ്പത്തിക ക്രമക്കേട് വിഷയത്തിൽ യുവേഫയും ഇപ്പോൾ നടപടി കൈക്കൊണ്ടിട്ടുണ്ട്. ഒരു വർഷത്തേക്ക് യുവേഫയുടെ കോമ്പറ്റീഷനിൽ നിന്നും യുവന്റസിനെ വിലക്കിയിട്ടുണ്ട്. വരുന്ന സീസണിൽ കോൺഫറൻസ് ലീഗിൽ കളിക്കാൻ ഇപ്പോൾ യുവന്റസിന് അനുമതിയില്ല.
ഇതുകൂടാതെ പിഴയും ഈ വിഷയത്തിൽ യുവേഫ വിധിച്ചിട്ടുണ്ട്. 10 മില്യൺ യൂറോയാണ് യുവേഫക്ക് യുവന്റസ് നൽകേണ്ടത്.ഇക്കാര്യത്തിലൊക്കെ ഒഫീഷ്യൽ സ്ഥിരീകരണം വന്നിട്ടുണ്ട്. ഏതായാലും അടുത്ത സീസണിന് വേണ്ടിയുള്ള ഒരുക്കത്തിലാണ് ക്ലബ്ബ് ഉള്ളത്.AC മിലാനെതിരെയുള്ള സൗഹൃദമത്സരത്തിൽ യുവന്റസ് സമനില വഴങ്ങിയിരുന്നു.