മെസ്സി യുവന്റസിലേക്കെന്ന വാർത്ത, ഡിബാല പ്രതികരിച്ചത് ഇങ്ങനെ!

അർജന്റീനയിലെ സഹതാരങ്ങളാണ് പൌലോ ഡിബാലയും ലയണൽ മെസ്സിയും. എന്നാൽ മെസ്സി ബാഴ്‌സ വിടുമെന്നും ഡിബാല യുവന്റസ് വിടുമെന്നുമൊക്കെയുള്ള റൂമറുകൾ ഇപ്പോൾ സജീവമാണ്. മെസ്സി ബാഴ്‌സ വിട്ടു കൊണ്ട് യുവന്റസിലേക്ക് എത്തുമെന്ന അഭ്യൂഹത്തോട് പ്രതികരിച്ചിരിക്കുകയാണ് പൌലോ ഡിബാല.കഴിഞ്ഞ ദിവസം കാൽസിയോമെർക്കാറ്റോയോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം. അത്‌ ബുദ്ധിമുട്ടാണ് എന്നാണ് ഇദ്ദേഹം അറിയിച്ചത്. ” മെസ്സി യുവന്റസിലേക്ക് വരുമെന്നുള്ള വാർത്തകൾ ഞാൻ കേൾക്കുന്നുണ്ട്.പക്ഷെ നമുക്കറിയാം അത്‌ ബുദ്ധിമുട്ടാണെന്ന്.അത്പോലെ തന്നെ ക്രിസ്റ്റ്യാനോ-മെസ്സി എന്നിവരിൽ നിന്ന് ഒരാളെ തിരഞ്ഞെടുക്കുന്നതും ബുദ്ധിമുട്ട് ആണ് ” ഡിബാല പറഞ്ഞു.

അതേസമയം റൊണാൾഡോയെ കുറിച്ച് മനസ്സ് തുറക്കാനും അദ്ദേഹം മറന്നില്ല. ” യുവന്റസിനൊപ്പം നൂറ് ഗോളുകൾ എന്ന നേട്ടത്തിന് അരികിലാണ് ഞങ്ങൾ ഇരുവരും.എനിക്ക് ഒരു ഗോളിന്റെ കുറവാണ് എങ്കിൽ അദ്ദേഹത്തിന് മൂന്ന് ഗോളിന്റെ കുറവാണ് ഉള്ളത്.ട്രെയിനിങ്ങിൽ പോലും വിജയിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് റൊണാൾഡോ. ഇനി തോറ്റാൽ തന്നെ കുറച്ചു സമയം അദ്ദേഹം അദൃശ്യനാവും.ഞങ്ങൾ ഒരുമിച്ചാണ് പരിശീലനം നടത്താറുള്ളത്. ഞാൻ ഒരു ഫ്രീകിക് എടുത്താൽ അടുത്തത് അദ്ദേഹം എടുക്കും.എപ്പോഴും വിജയിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത് ” ഡിബാല പറഞ്ഞു.അതേസമയം യുവന്റസിൽ താൻ നിലവിൽ സമ്മർദ്ദം അനുഭവിക്കുന്നുണ്ടെന്നും ഡിബാല തുറന്നു പറഞ്ഞു. പിഴവുകൾ തിരുത്തി മുന്നോട്ട് പോവാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ഡിബാല അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *