ബാഴ്‌സ താരം യുവന്റസിലെത്തിയേക്കും, സൂചന നൽകി അലെഗ്രി!
രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ഈ സീസണിലായിരുന്നു മാസ്സിമിലിയാനോ അലെഗ്രി യുവന്റസിന്റെ പരിശീലകനായി വീണ്ടും നിയമിതനായത്.കഴിഞ്ഞ ദിവസമായിരുന്നു യുവന്റസ് അലെഗ്രിയെ പരിശീലകനായി അവതരിപ്പിച്ചത്. ഇതിന് ശേഷം നടന്ന പത്രസമ്മേളനത്തിൽ ഒട്ടേറെ കാര്യങ്ങളെ കുറിച്ച് അലെഗ്രി സംസാരിച്ചിരുന്നു. കൂട്ടത്തിൽ ബാഴ്സ താരമായ മിറാലം പ്യാനിച്ച് യുവന്റസിലെക്ക് മടങ്ങിയെത്തുമെന്നുള്ള സൂചനകളും ഇദ്ദേഹം നൽകിയിരുന്നു. ഫ്രീകിക്ക് എടുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള മറുപടിയിലാണ് അലെഗ്രി പ്യാനിച്ചിനെ കുറിച്ചുള്ള സൂചന നൽകിയത്. ഫുട്ബോൾ ഇറ്റാലിയയും സ്പോർട്ടുമൊക്കെ ഇക്കാര്യം കണ്ടെത്തിയിട്ടുണ്ട്.
In his Juventus presentation press conference, Max Allegri discussed free kick takers in the side and dropped a big hint that Miralem Pjanic is returning from Barcelona https://t.co/DOI8JWqQ3H #Juventus #FCBarcelona
— footballitalia (@footballitalia) July 27, 2021
അലെഗ്രിയുടെ മറുപടി ഇങ്ങനെയായിരുന്നു. “ഞങ്ങൾക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോയുണ്ട്.ലോങ്ങ് റേഞ്ച് ഷോട്ടുകൾ എടുക്കാൻ അദ്ദേഹം മിടുക്കനാണ്.അതേസമയം ഞങ്ങൾക്ക് ഡിബാലയുമുണ്ട്. ബോക്സിന് അരികിൽ നിന്ന് ഷോട്ടുകൾ എടുത്ത് ഫിനിഷ് ചെയ്യാൻ ഡിബാലയും മിടുക്കനാണ്.ഇവിടെ ഒരാൾ റൈറ്റ് ഫൂട്ടഡും ഒരാൾ ലെഫ്റ്റ് ഫൂട്ടഡുമാണ്.അത്കൊണ്ട് തന്നെ നല്ല രൂപത്തിൽ ഫ്രീകിക്ക് എടുക്കുന്ന ഒരു റൈറ്റ് ഫൂട്ടഡിനെ ഞങ്ങൾ നിർബന്ധമായും സൈൻ ചെയ്യേണ്ടതുണ്ട്.ഞങ്ങൾ അതിന്റെ പ്രവർത്തനങ്ങളിലാണിപ്പോൾ ” ഇതാണ് അലെഗ്രി പറഞ്ഞത്. അലെഗ്രി സൂചിപ്പിച്ച റൈറ്റ് ഫൂട്ടഡ് താരം പ്യാനിച്ച് ആണെന്നാണ് മാധ്യമങ്ങളുടെ കണ്ടെത്തൽ.
അടുത്ത സീസണിലേക്കുള്ള ബാഴ്‌സയുടെ പ്ലാനിൽ പ്യാനിച്ച് ഇല്ല എന്നുള്ള കാര്യം ക്ലബ് താരത്തെ അറിയിച്ചിരുന്നു. അത്കൊണ്ട് തന്നെ പ്യാനിച്ച് ബാഴ്സ വിടാനുള്ള ഒരുക്കത്തിലാണ്. യുവന്റസിലേക്ക് തന്നെ മടങ്ങാനാണ് നിലവിൽ സാധ്യതകൾ കാണുന്നത്.