ബാലൺ ഡി’ഓർ ലഭിക്കാത്തതിനെ കുറിച്ച് സ്ലാട്ടന് പറയാനുള്ളത് ഇങ്ങനെ!
ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരത്തിന് സമ്മാനിക്കുന്ന ബാലൺ ഡി’ഓർ ഈ വർഷവും സൂപ്പർ താരം ലയണൽ മെസ്സി തന്നെയായിരുന്നു സ്വന്തമാക്കിയിരുന്നത്. ഇത് ഏഴാം തവണയാണ് ലയണൽ മെസ്സി പുരസ്‌കാരം സ്വന്തമാക്കുന്നത്. അതേസമയം സൂപ്പർ താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ച് ഇതുവരെ ബാലൺ ഡി’ഓർ നേടിയിട്ടില്ല. അത് മാത്രമല്ല ഇതുവരെ ആദ്യ മൂന്നിൽ എത്താൻ പോലും സ്ലാട്ടന് കഴിഞ്ഞിട്ടില്ല.
എന്നാൽ ലോകത്തിലെ ഏറ്റവും മികച്ച താരം താനാണ് എന്ന് തെളിയിക്കാൻ ബാലൺ ഡി’ഓറിന്റെ ആവിശ്യമില്ല എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണിപ്പോൾ സ്ലാട്ടൻ.കൂടാതെ ടീമിന്റെ നേട്ടങ്ങൾക്കാണ് താൻ മുൻഗണന നൽകുന്നതെന്നും സ്ലാട്ടൻ കൂട്ടിച്ചേർത്തു.തന്റെ പുതിയ പുസ്തകമായ അഡ്രിനാലിന്റെ പ്രകാശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്ലാട്ടന്റെ വാക്കുകൾ ഇങ്ങനെയാണ്.
Zlatan Ibrahimovic says he doesn’t need a Ballon d’Or to prove he is ‘the best’ after surprisingly never winning awardhttps://t.co/gPYRwXNhRf
— The Sun Football ⚽ (@TheSunFootball) December 28, 2021
” ബാലൺ ഡി’ഓർ ഒരു നല്ല കാര്യമാണ്.പക്ഷേ ഞാനാണ് മികച്ച താരമെന്ന് തെളിയിക്കാൻ എനിക്ക് ബാലൺ ഡി’ഓറിന്റെ ആവശ്യമൊന്നുമില്ല.ഞാൻ എസി മിലാന്റെ കിരീടനേട്ടങ്ങൾക്കാണ് പ്രാധാന്യം നൽകാറുള്ളത്.ഞാൻ കളിക്കാറുള്ള അതേ മെന്റാലിറ്റിയോട് കൂടെയാണ് പരിശീലനം നടത്താറുള്ളത്.എന്നെ സംബന്ധിച്ചിടത്തോളം എല്ലാ ദിവസവും ഓരോ ഫൈനലാണ്.ഞാൻ മിലാനിൽ എത്തിയ സമയത്ത് എനിക്ക് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ നല്ലൊരു അന്തരീക്ഷം ഞങ്ങൾ പടുത്തുയർത്തി.പക്ഷെ പിന്നീട് കോവിഡ് പ്രതിസന്ധി വന്നു.പക്ഷേ ഇവിടെയുള്ള സ്റ്റാഫ് മികച്ചവരായിരുന്നു. ഞാൻ പല ക്ലബ്ബുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. പക്ഷേ മിലാൻ അതിനൊക്കെ മുകളിലാണ്. ഇപ്പോൾ ഓരോ ദിവസവും വേദനകളോടുകൂടിയാണ് ഞാൻ എഴുന്നേൽക്കുന്നത്. പക്ഷേ മുന്നോട്ടു പോവാനുള്ള അഡ്രിനാലിൻ എനിക്ക് എപ്പോഴുമുണ്ട്. സിരി എ കിരീടം നേടുക എന്നുള്ളതാണ് ഇപ്പോഴത്തെ എന്റെ അഡ്രിനാലിൻ ” ഇതാണ് സ്ലാട്ടൻ ഇതേ കുറിച്ച് പറഞ്ഞത്.
ഈ പ്രായത്തിലും മികച്ച ഫോമിലാണ് സ്ലാട്ടൻ ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്.ഈ സിരി എയിൽ 11 മത്സരങ്ങളിൽ നിന്ന് 7 ഗോളുകളും ഒരു അസിസ്റ്റും സ്ലാട്ടൻ കരസ്ഥമാക്കിയിട്ടുണ്ട്.