പ്രായത്തെ നോക്കുകുത്തിയാക്കി ഇബ്രയുടെ മാസ്മരികപ്രകടനം, പ്ലയെർ റേറ്റിംഗ് അറിയാം
ഇബ്രാഹിമോവിച് വന്ന അന്ന് മുതൽ എസി മിലാന് നല്ല കാലമാണ്. അതുവരെ ഫോം കണ്ടെത്താൻ ഉഴലിയിരുന്ന മിലാൻ താരത്തിന്റെ വരവോടെ പുതുജീവൻ വെക്കുകയായിരുന്നു. താരം ഗോളടിച്ചും ഗോളിന് വഴിയൊരുക്കിയും മിലാനെ മുന്നിൽ നിന്ന് നയിച്ചു. അത്തരത്തിലുള്ള ഒരു മത്സരത്തിനുള്ള ഒരു ഉദാഹരണമായിരുന്നു ഇന്നലത്തെ താരത്തിന്റെ പ്രകടനം. മുപ്പത്തിയെട്ടാം വയസ്സിൽ ഒരു പതിനെട്ടുകാരന്റെ മെയ്വഴക്കത്തോടെ ഇരട്ടഗോളും ഒരു അസിസ്റ്റുമാണ് താരം ഇന്നലെ നേടിയത്. ഫലമോ സാംപഡോറിയക്കെതിരെ 4-1 എന്ന സ്കോറിന്റെ തകർപ്പൻ ജയം. അത്കൊണ്ട് തന്നെ മത്സരത്തിലെ താരം ഇബ്രാഹിമോവിച്ച് തന്നെയാണ്. ഹൂ സ്കോർഡ് ഡോട്ട് കോമിന്റെ റേറ്റിംഗ് പ്രകാരം 9.8 ആണ് താരത്തിന് ലഭിച്ചിട്ടുള്ളത്. ഒരു സമ്പൂർണപ്രകടനമായിരുന്നു താരത്തിന്റെ ഭാഗത്തു നിന്നുണ്ടായത്. ഒരു ഗോളും ഒരു അസിസ്റ്റും നേടിയ ചൽഹനോഗ്ലുവിനും 8.3 റേറ്റിംഗ് ലഭിച്ചിട്ടുണ്ട്. അതേസമയം എസി മിലാന്റെ തകർപ്പൻ പ്രകടനത്തിന് 7.25 റേറ്റിംഗ് ലഭിച്ചപ്പോൾ മറുഭാഗത്തുള്ള സാംപഡോറിയക്ക് ലഭിച്ചത് 6.21 ആണ്. ഇന്നലത്തെ മത്സരത്തിലെ എസി മിലാൻ താരങ്ങളുടെ പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.
Zlatan Ibrahimovic, the difference maker. Night & day 🌚☀️ pic.twitter.com/QPJ29Sv1ro
— Italian Football TV (@IFTVofficial) July 29, 2020
എസി മിലാൻ : 7.25
ഇബ്രാഹിമോവിച് : 9.8
റെബിച് : 7.0
ചൽഹനോഗ്ലു : 8.3
സെയിൽമേക്കേഴ്സ് : 6.8
കെസ്സിയോ : 7.0
ബെന്നാക്കർ : 7.6
ഹെർണാണ്ടസ് : 7.1
ഗാബ്ബിയ : 7.1
Kjaer : 6.2
കലാബ്രിയ : 7.0
ഡൊണ്ണറുമ : 8.0
കാസ്റ്റില്ലജോ : 6.4 -സബ്
ലിയോ : 8.2 -സബ്
ബൊനാവെന്റർ : 6.9 -സബ്
പക്വറ്റ : 6.4 -സബ്
