പേഴ്സണൽ ടെംസ്‌ അംഗീകരിച്ചു,ഇന്ററിന്റെ സൂപ്പർതാരത്തെ സ്വന്തമാക്കുന്നതിന്റെ തൊട്ടരികിൽ PSG!

വരുന്ന സീസണിലേക്ക് ടീമിനെ ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ് നിലവിൽ ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജിയുള്ളത്.പുതിയ സ്പോർട്ടിങ് ഡയറക്ടറായ ലൂയിസ് കാമ്പോസ് തന്റെ ആദ്യ സൈനിങ് നടത്തി കഴിഞ്ഞിരുന്നു.വീട്ടിഞ്ഞോയായിരുന്നു പിഎസ്ജി സ്വന്തമാക്കിയിരിക്കുന്നത്.

ഇനി പിഎസ്ജിക്ക് ശക്തിപ്പെടുത്തേണ്ടത് പ്രതിരോധനിരയെയാണ്. കഴിഞ്ഞ ട്രാൻസ്ഫറിൽ സൂപ്പർ താരം സെർജിയോ റാമോസിനെ പിഎസ്ജി സ്വന്തമാക്കിയിരുന്നുവെങ്കിലും ഫലം ലഭിച്ചിരുന്നില്ല. പരിക്കുകൾ മൂലം ഭൂരിഭാഗം മത്സരങ്ങളും റാമോസിന് നഷ്ടമായിരുന്നു.

ഇപ്പോഴിതാ സെന്റർ ബാക്ക് പൊസിഷനിലേക്ക് ഇന്റർ മിലാന്റെ സൂപ്പർ താരമായ മിലാൻ സ്ക്രീനിയറെ എത്തിക്കുന്നതിന്റെ തൊട്ടരികിലാണ് നിലവിൽ പിഎസ്ജിയുള്ളത്. താരവുമായി പേഴ്സണൽ ടെംസെല്ലാം പിഎസ്ജി അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്. പക്ഷേ ട്രാൻസ്ഫർ ഫീയുടെ കാര്യത്തിൽ മാത്രമാണ് ഇപ്പോഴും ധാരണയിൽ എത്താത്തത്.80 മില്യൺ യുറോയാണ് ഇന്റർ മിലാൻ പ്രതീക്ഷിക്കുന്നത്. അതേസമയം 60 മില്യൺ യുറോ നൽകാനാണ് പിഎസ്ജി ഇപ്പോൾ തയ്യാറായിരിക്കുന്നത്. പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്യുപെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ സീസണിൽ ഇന്റർ മിലാൻ സൂപ്പർ താരമായിരുന്ന ഹക്കീമിയെ സ്വന്തമാക്കാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു.60 മില്യൺ യുറോയായിരുന്നു പിഎസ്ജി അന്ന് ചെലവഴിച്ചിരുന്നത്.27-കാരനായ സ്ക്രീനിയർ ഇന്റർ നിരയിലെ സ്ഥിര സാന്നിദ്ധ്യമാണ്. അഞ്ച് വർഷത്തെ കരാറാണ് ഇപ്പോൾ പിഎസ്ജി താരത്തിന് ഓഫർ ചെയ്തിരിക്കുന്നത്.7.7 മില്യൺ യുറോ സാലറിയായി നൽകാമെന്നും പിഎസ്ജി ഏറ്റിട്ടുണ്ട്. ഏതായാലും ഇക്കാര്യത്തിൽ ഇനി ഇന്റർ മിലാനാണ് അന്തിമ തീരുമാനം എടുക്കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *