പിഎസ്ജി സൂപ്പർ താരത്തെ നോട്ടമിട്ട് യുവന്റസും മൊറീഞ്ഞോയും!

ഈ കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ഇറ്റാലിയൻ ഗോൾകീപ്പറായ ജിയാൻ ലൂയിജി ഡോണ്ണാരുമ എസി മിലാൻ വിട്ടുകൊണ്ട് പിഎസ്ജിയിൽ എത്തിയത്. എന്നാൽ ടീമിൽ സ്ഥിര സാന്നിധ്യമാവാൻ ഡോണ്ണാരുമക്ക് കഴിഞ്ഞിരുന്നില്ല.മറിച്ച് ഡോണ്ണാരുമയും കെയ്‌ലർ നവാസും പങ്കിടുകയായിരുന്നു.ഇതിൽ താൻ സന്തുഷ്ടനല്ല എന്നുള്ള കാര്യം നവാസ് തുറന്നു പറയുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ കെയ്‌ലർ നവാസ് പിഎസ്ജി വിടാൻ താല്പര്യപ്പെടുന്നു എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തേക്ക് വരുന്നത്.പ്രമുഖ മാധ്യമമായ ടോഡോ ഫിഷാജസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.വരുന്ന സമ്മറിൽ ക്ലബ്‌ വിടാനാണ് താരമിപ്പോൾ ആലോചിക്കുന്നത്.

നവാസിൽ താൽപര്യം പ്രകടിപ്പിച്ചു കൊണ്ട് രണ്ട് ക്ലബ്ബുകൾ രംഗത്ത് വന്ന കാര്യവും ഇവർ കൂട്ടിച്ചേർക്കുന്നുണ്ട്. ഇറ്റാലിയൻ വമ്പന്മാരായ യുവന്റസും എഎസ് റോമയുമാണ് ഈ കോസ്റ്റാറിക്കൻ ഗോൾകീപ്പറിൽ നോട്ടമിട്ടിട്ടുള്ളത്.നിലവിൽ സെസ്നിയാണ് യുവന്റസിന്റെ ഗോൾകീപ്പർ.അതേസമയം ഹോസെ മൊറീഞ്ഞോ റോമയിൽ റൂയി പാട്രിഷിയോയാണ് വല കാക്കുന്നത്.ഈ ഗോൾകീപ്പർമാർക്ക് കോമ്പിറ്റീഷന് വേണ്ടിയാണ് ഇരു ക്ലബ്ബുകളും താരത്തിൽ നോട്ടമിട്ടിരിക്കുന്നത്.

അതേസമയം താരത്തെ വിട്ടു നൽകുന്നതിൽ പിഎസ്ജിക്ക് എതിർപ്പൊന്നുമില്ലെന്നും ഇവർ കൂട്ടിച്ചേർക്കുന്നുണ്ട്.10 മില്യൺ യുറോയാണ് താരത്തിന് വിലയായി കൊണ്ട് പിഎസ്ജി കണ്ടു വെച്ചിരിക്കുന്നത്.ക്ലബുമായി രണ്ട് സീസൺ കൂടി നവാസിന് പിഎസ്ജിയുമായി കരാർ അവശേഷിക്കുന്നുണ്ട്.ഏതായാലും ഈ സീസൺ നവാസ് പിഎസ്ജിയിൽ തന്നെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *