പിഎസ്ജിയുടെ അർജന്റൈൻ സൂപ്പർ താരത്തെ നോട്ടമിട്ട് ഇറ്റാലിയൻ വമ്പൻമാർ!

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഒരുപിടി സൂപ്പർ താരങ്ങളെ പിഎസ്ജി സ്വന്തമാക്കിയിരുന്നു. എന്നാൽ ഇതിന്റെ അനന്തരഫലമായി പിഎസ്ജിയുടെ വെയ്ജ് ബിൽ ക്രമാതീതമായി ഉയർന്നിരുന്നു. അതുകൊണ്ടുതന്നെ വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ആവശ്യമില്ലാത്ത താരങ്ങളെ ഒഴിവാക്കാനുള്ള ഒരുക്കത്തിലാണ് നിലവിൽ പിഎസ്ജിയുള്ളത്.

പിഎസ്ജിയുടെ അർജന്റൈൻ സൂപ്പർതാരമായ ലിയാൻഡ്രോ പരേഡസിന്റെ ക്ലബ്ബുമായുള്ള കരാർ 2023-ലാണ് അവസാനിക്കുക. താരത്തിന്റെ കാര്യത്തിൽ ഇതുവരെ പിഎസ്ജി ഒരു തീരുമാനം കൈക്കൊണ്ടിട്ടില്ല.എന്നിരുന്നാലും താരത്തെ ഫ്രീ ഏജന്റായി കൊണ്ട് നഷ്ടപ്പെടാതിരിക്കാൻ വരുന്ന സമ്മറിൽ പിഎസ്ജി അദ്ദേഹത്തെ കൈവിടുമെന്നുള്ള റൂമറുകൾ സജീവമാണ്.

ഇപ്പോഴിതാ താരത്തിൽ താല്പര്യം പ്രകടിപ്പിച്ചു കൊണ്ട് ഇറ്റാലിയൻ വമ്പന്മാരായ റോമ രംഗത്തു വന്നിട്ടുണ്ട്.2014 മുതൽ 2017 വരെ റോമക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് പരേഡസ്.ടീമിന്റെ മധ്യനിരയുടെ ശക്തി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് റോമ താരത്തെ തിരികെയെത്തിക്കാൻ ശ്രമിക്കുന്നത്. കൂടാതെ റെനാറ്റോ സാഞ്ചസ്,മാക്സിമെ ലോപ്പസ്,ജോർഗീഞ്ഞോ എന്നിവരെയും റോമ ലക്ഷ്യമിടുന്നുണ്ട്.

ഏതായാലും പരേഡസിന്റെ കാര്യത്തിൽ പിഎസ്ജി തീരുമാനം എടുക്കേണ്ടതുണ്ട്. പരിശീലകനായ പോച്ചെട്ടിനോയുടെ സ്ഥാനം നഷ്ടമാവാനാണ് ഇപ്പോൾ സാധ്യതകൾ.കൂടാതെ സ്പോർട്ടിംഗ് ഡയറക്ടറായ ലിയനാർഡോയുടെ ഭാവി അവ്യക്തമാണ്.അത്കൊണ്ട് തന്നെ ഇനി വരുന്ന വ്യക്തികളെ ആശ്രയിച്ചായിരിക്കും പരേഡസിന്റെ പിഎസ്ജിയിലെ ഭാവി നിലനിൽക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *