ന്യൂകാസിലിലേക്ക് പോവുന്നതിനെതിരെ മുന്നറിയിപ്പ്,നെയ്മർ പോവേണ്ടത് ആ സിരി എ ക്ലബ്ബിലേക്ക് : നിർദേശവുമായി മുൻ ബ്രസീലിയൻ താരം!

സൂപ്പർതാരം നെയ്മർ ജൂനിയറുടെ ഭാവിയെ പറ്റിയാണ് ട്രാൻസ്ഫർ ലോകത്ത് ഇപ്പോൾ ചൂടേറിയ ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നത്. നെയ്മർ പിഎസ്ജി വിട്ടുകൊണ്ട് മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറുമോ എന്നുള്ളതാണ് ആരാധകർ ഉറ്റു നോക്കുന്ന കാര്യം.ചെൽസി,എസി മിലാൻ,ന്യൂകാസിൽ എന്നീ ക്ലബ്ബുകളെയൊക്കെ നെയ്മർ ജൂനിയറുമായി ബന്ധപ്പെടുത്തിക്കൊണ്ട് വാർത്തകൾ ഉണ്ടായിരുന്നു.

ഏതായാലും നെയ്മർ ജൂനിയർക്ക് മുൻ ബ്രസീലിയൻ താരമായ എഡ്മുണ്ടോ ചില നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. അതായത് ന്യൂകാസിൽ യുണൈറ്റഡിലെക്ക് ചേക്കേറിയാൽ പ്രകടനത്തിന്റെ കാര്യത്തിൽ തൃപ്തിപ്പെടാനാവില്ലെന്നും മറിച്ച് നാപോളിയിലേക്ക് ചേക്കേറിയാൽ തിളങ്ങാൻ കഴിയുമെന്നാണ് എഡ്മുണ്ടോ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” പിഎസ്ജിയിലേക്ക് പോയത് നെയ്മറെ സംബന്ധിച്ചിടത്തോളം ഒരു നല്ല തീരുമാനമായിരുന്നില്ല. മെസ്സി, റൊണാൾഡോ എന്നിവരെപ്പോലെ സമ്പാദിക്കണമെന്ന് കരുതുന്നത് സ്വാഭാവികമായ ഒരു കാര്യമാണ്. പക്ഷേ പണം മാത്രം ലക്ഷമിട്ടുകൊണ്ടാണ് നെയ്മർ പിഎസ്ജിയിലേക്ക് പോയത്.ന്യൂകാസിൽ യുണൈറ്റഡ് നിലവിൽ സമ്പന്നരായ ഒരു ക്ലബ്ബാണ്.നെയ്മർ പിഎസ്ജിയിൽ എത്രയാണോ സമ്പാദിക്കുന്നത് അത് നൽകാമെന്നേറ്റാൽ ഒരുപക്ഷേ നെയ്മർ നെയ്മർ ന്യൂകാസിൽ യുണൈറ്റഡിലേക്ക് ചേക്കേറിയേക്കും. പക്ഷേ പിഎസ്ജിയിൽ മികച്ച പ്രകടനം നടത്താൻ നെയ്മർക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ ന്യൂകാസിൽ യുണൈറ്റഡിലും നെയ്മർ ബുദ്ധിമുട്ടും.മാത്രമല്ല ഇതൊരു വേൾഡ് കപ്പ് വർഷമാണ് എന്നുള്ളതും ഓർക്കണം.ഞാൻ കുറച്ച് കാലം നാപോളിക്ക് വേണ്ടി കളിച്ചിട്ടുണ്ട്. നെയ്മർ നാപ്പോളിലേക്ക് പോവുകയാണെങ്കിൽ അദ്ദേഹത്തിന് അവിടെ തിളങ്ങാൻ കഴിയും ” ഇതാണ് എഡ്മുണ്ടോ പറഞ്ഞിട്ടുള്ളത്.

നിലവിൽ നെയ്മർക്ക് ക്ലബ്ബ് വിടാൻ വലിയ താല്പര്യമൊന്നുമില്ല. അതുകൊണ്ടുതന്നെ അദ്ദേഹം ഏത് രൂപത്തിലുള്ള ഒരു അന്തിമ തീരുമാനമായിരിക്കും എടുക്കുക എന്നുള്ളത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *