തുച്ഛമായ വിലക്ക് ജനുവരി ട്രാൻസ്ഫറിൽ സൂപ്പർതാരത്തെ ടീമിലെത്തിക്കാൻ പിഎസ്ജി!
ഈ കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി ഏറ്റവും കൂടുതൽ ശ്രമിച്ചിരുന്നത് ഇന്റർ മിലാന്റെ പ്രതിരോധനിര താരമായ മിലാൻ സ്ക്രിനിയർക്ക് വേണ്ടിയായിരുന്നു.താരമാവട്ടെ പിഎസ്ജിയുമായി പേഴ്സണൽ ടേംസ് വരെ അംഗീകരിച്ചു കഴിഞ്ഞിരുന്നു. എന്നാൽ താരത്തെ വിട്ടു നൽകാൻ ഒരുക്കമായിരുന്നില്ല.
60 മില്യൺ യൂറോ വരെ നൽകാൻ പിഎസ്ജി കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ തയ്യാറായിരുന്നു. എന്നാൽ അതിന് മുകളിലുള്ള വലിയ തുകയാണ് അവർ ആവശ്യപ്പെട്ടത്. തുടർന്ന് താരത്തെ സ്വന്തമാക്കാൻ പിഎസ്ജിക്ക് സാധിക്കാതെ പോവുകയായിരുന്നു.എന്നാൽ ഈ വരുന്ന ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ സ്ക്രിനിയറെ പിഎസ്ജിക്ക് ടീമിലെത്തിക്കാൻ കഴിയുമെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തേക്ക് വരുന്നത്. പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ പാരീസിയനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
PSG could sign Inter's Milan Škriniar (27) in January for just €20m – the situation. (LP)https://t.co/pFHXGT4Dhq
— Get French Football News (@GFFN) October 3, 2022
മാത്രമല്ല വളരെ തുച്ഛമായ വിലക്ക് താരത്തെ എത്തിക്കാൻ കഴിയുമെന്നും ഇവർ പറയുന്നുണ്ട്. 20 മില്യൺ യൂറോയായിരിക്കും താരത്തിനു വേണ്ടി ജനുവരിയിൽ പിഎസ്ജി ചിലവഴിക്കേണ്ടി വരിക. എന്തെന്നാൽ സ്ക്രിനിയറുടെ ക്ലബ്ബുമായുള്ള കരാർ അടുത്ത സീസണിൽ അവസാനിക്കും.താരം കരാർ പുതുക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെ നേരത്തെ ഫ്രീ ഏജന്റായി കൊണ്ട് നഷ്ടപ്പെടാൻ സാധ്യതയുണ്ട് എന്ന് മനസ്സിലാക്കിയ ഇന്റർ മിലാൻ ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ 20 മില്യൺ യൂറോക്ക് താരത്തെ കൈമാറാൻ തയ്യാറാവുമെന്നാണ് ലെ പാരീസിയൻ കണ്ടെത്തിയിട്ടുള്ളത്.
പ്രതിരോധനിരയിലേക്ക് കൂടുതൽ താരങ്ങളെ ആവശ്യമാണ് എന്നുള്ളത് നേരത്തെ പിഎസ്ജിയുടെ പരിശീലകനായ ക്രിസ്റ്റോഫ് ഗാൾട്ടിയർ വ്യക്തമാക്കിയിരുന്നു.മൂന്ന് സെന്റർ ബാക്കുമാരെയാണ് ഗാൾട്ടിയർ ഉപയോഗിക്കുന്നത്. അതുകൊണ്ടാണ് ഡിഫൻസിലേക്ക് കൂടുതൽ താരങ്ങളെ പിഎസ്ജിക്ക് ആവശ്യമായി വരുന്നത്. ജനുവരിയിൽ സ്ക്രിനിയറെ എത്തിക്കാൻ കഴിഞ്ഞാൽ അത് പിഎസ്ജിക്ക് വലിയൊരു മുതൽക്കൂട്ട് തന്നെയായിരിക്കും.