ഡി മരിയയുടെ ഇറ്റലിയിലെ വീട്ടിൽ മോഷണശ്രമം,മുമ്പ് ഇംഗ്ലണ്ടിലും ഫ്രാൻസിലും സമാന അനുഭവം!
ഫുട്ബോൾ ലോകത്തുനിന്ന് മറ്റൊരു ഞെട്ടിക്കുന്ന വാർത്ത കൂടി പുറത്തേക്ക് വന്നിട്ടുണ്ട്.യുവന്റസിന്റെ അർജന്റൈൻ സൂപ്പർതാരമായ എയ്ഞ്ചൽ ഡി മരിയയുടെ വീട് കൊള്ളയടിക്കാൻ ഒരു കൂട്ടം ആക്രമികൾ ശ്രമിച്ചു എന്നുള്ള വാർത്തകളാണ് പുറത്തേക്ക് വന്നിട്ടുള്ളത്.എന്നാൽ അപായങ്ങൾ ഒന്നും രേഖപ്പെടുത്തിയിട്ടില്ല.മാത്രമല്ല ആക്രമികളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പ്രമുഖ ഇറ്റാലിയൻ മാധ്യമമായ ലാ ഗസറ്റ ഡെല്ലോ സ്പോർട്ടാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഇറ്റാലിയൻ നഗരമായ ടുറിനിലെ കോർസോ പിക്കോയിലാണ് ഡി മരിയയുടെ വീട് സ്ഥിതി ചെയ്യുന്നത്. താരവും കുടുംബവും വീടിനകത്ത് ഉണ്ടായിരുന്നു. മാത്രമല്ല യുവന്റസിലെ സഹതാരമായ വ്ലഹോവിച്ചും ഡി മരിയയുടെ വീട്ടിലുണ്ടായിരുന്നു. ഈ സമയത്ത് ആക്രമങ്ങൾ വീടിന്റെ മതിൽ ചാടിക്കടന്ന് പൂന്തോട്ടത്തിലേക്ക് പ്രവേശിക്കുകയായിരുന്നു.
എന്നാൽ ഉടൻതന്നെ പ്രൈവറ്റ് സെക്യൂരിറ്റി സർവീസ് പോലീസിനെ അറിയിക്കുകയായിരുന്നു. ഇതോടെ പോലീസ് ആക്രമികളെ പിന്തുടർന്ന് കീഴടക്കുകയായിരുന്നു. ആയുധ ധാരികളായ നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
🚨 Intentaron robar en la casa de Ángel Di María
— TyC Sports (@TyCSports) October 6, 2022
La policía detuvo a uno de los ladrones en Italia: al argentino, que se encontraba en el domicilio, ya le había ocurrido lo mismo en Inglaterra y Francia.https://t.co/jNfqafrtsE
ഡി മരിയയെ സംബന്ധിച്ചിടത്തോളം ഇത് ആദ്യത്തെ സംഭവമല്ല. ഇംഗ്ലണ്ടിലും ഫ്രാൻസിലും ഇത്തരത്തിലുള്ള സംഭവങ്ങൾ അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ആയിരുന്ന സമയത്ത് ഒരുകൂട്ടം ആക്രമികൾ വീടിന്റെ പിൻവാതിൽ വഴി അതിക്രമിച്ചു കയറാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ അലാറം സിസ്റ്റം പ്രവർത്തിച്ചതോടെ ഇവർ പിന്തിരിയുകയായിരുന്നു.
പിന്നീട് പാരീസിൽ ആയിരുന്ന സമയത്തും ഇതുപോലെ അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. താരത്തിന്റെ ഫാമിലി വീട്ടിൽ ഉണ്ടായിരുന്ന സമയത്ത് ചില മൂല്യമുള്ള വസ്തുക്കൾ ആക്രമികൾ മോഷ്ടിക്കുകയായിരുന്നു. ഏതായാലും വീണ്ടും ഒരു ഞെട്ടിപ്പിക്കുന്ന അനുഭവം കൂടി അദ്ദേഹത്തിന് നേരിടേണ്ടി വന്നിരിക്കുകയാണ്.