ഡിബാല തിളങ്ങുന്നു,താരത്തേക്കാൾ മികച്ചവർ CR7നും മെസ്സിയും മാത്രമെന്ന് അലെഗ്രി!

ലാ ജോയ എന്നാണ് യുവന്റസിന്റെ അർജന്റൈൻ സൂപ്പർ താരമായ പൗലോ ഡിബാലയെ വിശേഷിപ്പിക്കാറുള്ളത്.രത്നം എന്നാണ് ഇതിനർത്ഥം.എന്നാൽ പരിക്കുകൾ മൂലം കഴിഞ്ഞ രണ്ടു സീസണുകളിൽ തിളങ്ങാൻ ഡിബാലക്ക്‌ കഴിഞ്ഞിരുന്നില്ല.പക്ഷെ ഈ സീസണിൽ താരം മിന്നിത്തിളങ്ങുന്നതാണ് നമുക്ക് കാണാൻ സാധിക്കുന്നത്.

കഴിഞ്ഞ സീസണിൽ കേവലം അഞ്ച് ഗോളുകൾ മാത്രമാണ് ഡിബാലക്ക്‌ നേടാൻ സാധിച്ചിരുന്നത്.എന്നാൽ ഈ സീസണിൽ ഇതിനോടകം തന്നെ താരം 11 ഗോളുകൾ നേടി കഴിഞ്ഞു.ഈ സീസണിൽ യുവന്റസിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകിയ മൂന്നാമത്തെ താരവും ഡിബാലയാണ്.നിലവിൽ 111 ഗോളുകൾ ആകെ യുവന്റസിനായി ഡിബാല നേടിയിട്ടുണ്ട്. നാലു ഗോളുകൾ കൂടി നേടിയാൽ യുവന്റസിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ 10 താരങ്ങളുടെ ലിസ്റ്റിൽ ഇടം നേടാൻ ഡിബാലക്ക്‌ സാധിക്കും.

ഏതായാലും യുവന്റസിന്റെ പരിശീലകനായ അലെഗ്രി താരത്തെ പ്രശംസിച്ചിട്ടുണ്ടിപ്പോൾ.അതായത് ഡിബാലയേക്കാൾ മികച്ച താരങ്ങൾ ഇപ്പോൾ ഉള്ളത് ക്രിസ്റ്റ്യാനോയും മെസ്സിയും മാത്രമാണ് എന്നാണ് അലെഗ്രി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” നിലവിൽ ഡിബാലയേക്കാൾ മികച്ച താരങ്ങൾ മെസ്സിയും ക്രിസ്റ്റ്യാനോയുമാണ്.ബാലൺ ഡി’ഓർ നേടാനുള്ള ക്വാളിറ്റി ഡിബാലക്കുണ്ട്.അദ്ദേഹം പാലെർമോയിൽ കളിച്ച വളരുന്ന കാലത്ത് തന്നെ ഞാൻ അദ്ദേഹത്തെ കാണാറുണ്ട്. അസാധാരണമായ താരമാണ് ഡിബാല. അത്ഭുതപ്പെടുത്തുന്ന ടെക്നിക്കൽ ക്വാളിറ്റി അദ്ദേഹത്തിനുണ്ട്. ഞാൻ അദ്ദേഹത്തിൽനിന്നും ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു. അദ്ദേഹം ഒരു മികച്ച താരമാണ് ” ഇതാണ് അലെഗ്രി പറഞ്ഞിട്ടുള്ളത്.

പക്ഷെ ഡിബാലയുടെ കരാർ ഈ സീസണോട് കൂടി അവസാനിക്കും. കരാറിൽ എത്താൻ ഇതുവരെ താരത്തിനും ക്ലബ്ബിനും സാധിച്ചിട്ടില്ല.ഡിബാലയുടെ കരാർ പുതുക്കണമെന്ന ആവശ്യം ആരാധകർക്കിടയിൽ വളരെ ശക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *