ചെൽസി താരത്തെ വേണ്ട,PSG സൂപ്പർ താരത്തെ സ്വന്തമാക്കുന്നതിന്റെ തൊട്ടരികിൽ നാപോളി!
പിഎസ്ജിയുടെ പുതിയ പരിശീലകനായ ക്രിസ്റ്റോഫ് ഗാൾട്ടിയർക്ക് മുന്നിലെ ഒരു വെല്ലുവിളി ഏത് താരത്തെ നമ്പർ വൺ ഗോൾകീപ്പർ ആക്കുമെന്നായിരുന്നു. സൂപ്പർതാരങ്ങളായ ജിയാൻ ലൂയിജി ഡോണ്ണാരുമയും കെയ്‌ലർ നവാസുമായിരുന്നു ഈ സ്ഥാനത്തിന് വേണ്ടി പോരടിച്ചിരുന്നത്. എന്നാൽ നവാസിനെക്കാൾ പ്രാധാന്യം ഗാൾട്ടിയർ ഡോണ്ണാരുമക്ക് നൽകുകയായിരുന്നു.
ഇതോടെ നവാസ് പിഎസ്ജി വിടാൻ തീരുമാനിച്ചിട്ടുണ്ട്. ഇപ്പോഴിതാ താരത്തെ സ്വന്തമാക്കുന്നതിന്റെ തൊട്ടരികിലാണ് ഇറ്റാലിയൻ വമ്പൻമാരായ നാപോളിയുള്ളത്. ദിവസങ്ങൾക്കകം തന്നെ താരത്തെ എത്തിക്കാൻ കഴിയുമെന്നാണ് നാപോളി പ്രതീക്ഷിക്കുന്നത്. പ്രമുഖ ഇറ്റാലിയൻ ഫുട്ബോൾ ജേണലിസ്റ്റായ ജിയാൻ ലൂക്ക ഡി മാർസിയോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Napoli are edging closer for a deal with PSG goalkeeper Keylor Navas – who is now a priority signing ahead of Chelsea's Kepa Arrizabalaga, according to @DiMarzio.https://t.co/dvZ820NbG2
— Get French Football News (@GFFN) August 11, 2022
നേരത്തെ ചെൽസിയുടെ ഗോൾ കീപ്പറായ കെപ അരിസബലാഗയിൽ നാപോളി താല്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ താരത്തെ വേണ്ട എന്ന് വെച്ചിട്ടുണ്ട്. മറിച്ച് നവാസിനാണ് നാപോളി മുൻഗണന നൽകുന്നത്.സിരി എ ആരംഭിക്കുന്നതിന് മുന്നേ തന്നെ നവാസിന്റെ സൈനിങ് പൂർത്തിയാക്കാൻ കഴിയുമെന്നാണ് നാപോളി പരിശീലകനായ ലൂസിയാനോ പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ സീസണിൽ ആകെ 21 മത്സരങ്ങളായിരുന്നു പിഎസ്ജിക്ക് വേണ്ടി നവാസ് കളിച്ചിരുന്നത്. അതിൽ നിന്ന് 9 ക്ലീൻ ഷീറ്റുകൾ താരം നേടിയിരുന്നു. സ്ഥിരമായി അവസരം ലഭിക്കുമെന്നുള്ള നവാസ് പ്രതീക്ഷയിലാണ് നാപോളിയെ ഇപ്പോൾ തെരഞ്ഞെടുത്തിട്ടുള്ളത്. വരുന്ന വേൾഡ് കപ്പിന് യോഗ്യത നേടാൻ നവാസിന്റെ കോസ്റ്റാറിക്കക്ക് കഴിഞ്ഞിട്ടുമുണ്ട്.