ചുവപ്പിനെ പ്രണയിച്ചവൻ,പുതുവർഷത്തിലും മാറ്റമില്ലാതെ മൊറിഞ്ഞോ!
കഴിഞ്ഞ ദിവസം ഇറ്റാലിയൻ ലീഗിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ റോമക്ക് സമനില വഴങ്ങേണ്ടി വന്നിരുന്നു.അറ്റലാന്റ യുണൈറ്റഡായിരുന്നു അവരെ സമനിലയിൽ തളച്ചത്.രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു. റോമക്ക് വേണ്ടി അർജന്റൈൻ സൂപ്പർ താരമായ പൗലോ ദിബാല പെനാൽറ്റിയിലൂടെ ഗോൾ നേടുകയായിരുന്നു.
എന്നാൽ റോമയുടെ പരിശീലകനായ ഹൊസേ മൊറിഞ്ഞോക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. കാർഡുകൾ വാങ്ങിക്കൂട്ടുന്ന പ്രവണത അദ്ദേഹം അവസാനിപ്പിച്ചിട്ടില്ല.ഈ മത്സരത്തിൽ അദ്ദേഹത്തിന് റെഡ് കാർഡ് ലഭിച്ചിരുന്നു.മത്സരത്തിന്റെ ആദ്യ പകുതിയുടെ അവസാനത്തിലായിരുന്നു മൊറിഞ്ഞോക്ക് ആദ്യത്തെ യെല്ലോ കാർഡ് ലഭിച്ചത്.സൈഡ് ലൈനിൽ നിന്ന് പ്രശ്നങ്ങൾ ഉണ്ടാക്കിയതിനായിരുന്നു യെല്ലോ കാർഡ് ലഭിച്ചത്.
എന്നാൽ അവിടം കൊണ്ട് അവസാനിച്ചില്ല. മത്സരത്തിന്റെ ഏറ്റവും അവസാനത്തിൽ റഫറി എടുത്ത തീരുമാനം മൊറിഞ്ഞോക്ക് അംഗീകരിക്കാൻ കഴിയാത്തതായിരുന്നു. ഇതോടെ റഫറിക്കെതിരെ വലിയ രീതിയിൽ അദ്ദേഹം പ്രതിഷേധം ഉയർത്തി.പ്രതിഷേധം അതിരുവിട്ടതോടെ റഫറി അടുത്ത കാർഡ് പുറത്തെടുത്തു. അങ്ങനെ ഈ പോർച്ചുഗീസ് പരിശീലകന് റെഡ് കാർഡ് കണ്ട് പുറത്ത് പോവേണ്ടി വരികയായിരുന്നു.
José Mourinho is sent off and the entire Stadio Olimpico starts chanting his name.
— IM🇵🇹 (@Iconic_Mourinho) January 7, 2024
Mourinho and Roma are a match made in heaven.pic.twitter.com/zJRdt4jgdd
മൊറിഞ്ഞോയെ സംബന്ധിച്ചിടത്തോളം ഇത് പുതിയ കാര്യമൊന്നുമല്ല. ഈ സീസണിൽ ഇതിനുമുൻപ് മറ്റൊരു റെഡ് മൊറിഞ്ഞോ വാങ്ങിച്ചിട്ടുണ്ട്.മോൺസയുടെ സൈഡ് ബെഞ്ചിനെ പരിഹസിച്ചതിനായിരുന്നു കഴിഞ്ഞ ഒക്ടോബറിൽ മൊറിഞ്ഞോക്ക് റെഡ് കാർഡ് ലഭിച്ചത്. മാത്രമല്ല റഫറിമാരെ വിമർശിച്ചതിന് ഈയിടെ അദ്ദേഹത്തിന് 40000 യൂറോ പിഴ ലഭിക്കുകയും ചെയ്തിരുന്നു. ഇങ്ങനെ എപ്പോഴും വിവാദങ്ങളുടെ ബുക്കിൽ ഇടം നേടുന്ന ഒരു പരിശീലകനാണ് മൊറിഞ്ഞോ. റെഡ് കാർഡ് ലഭിച്ചതിനാൽ അടുത്ത എസി മിലാനെതിരെയുള്ള മത്സരത്തിൽ ഇദ്ദേഹം ടീമിനോടൊപ്പം ഉണ്ടാവില്ല.