ഗോൾ നേടിയതിന് ശേഷമുള്ള ഡിബാലയുടെ നോട്ടം,പോര് മുറുകുന്നു?
കഴിഞ്ഞ ദിവസം ഉഡിനീസിക്കെതിരെയുള്ള മത്സരത്തിൽ യുവന്റസ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വിജയിച്ചിരുന്നു.മത്സരത്തിൽ യുവന്റസിന്റെ ആദ്യ ഗോൾ നേടിയത് സൂപ്പർ താരം പൗലോ ഡിബാലയായിരുന്നു.എന്നാൽ സാധാരണ രൂപത്തിൽ ഡിബാലക്ക് തന്റെ മാസ്ക്ക് സെലിബ്രേഷനോക്കെ നടത്താറുണ്ട്.എന്നാൽ ഇന്നലെ അദ്ദേഹം സെലിബ്രേഷൻ നടത്താൻ വിസമ്മതിക്കുകയായിരുന്നു.മാത്രമല്ല ഡയറക്ടേഴ്സ് ബോക്സിലുള്ള യുവന്റസ് വൈസ് പ്രസിഡന്റ് പവൽ നെദ്വേദിനെ തുറിച്ചു നോക്കുകയും ചെയ്തിരുന്നു.
ഏതായാലും ഫുട്ബോൾ ലോകത്ത് ഇത് വലിയ രൂപത്തിൽ ചർച്ചാവിഷയമായിട്ടുണ്ട്.പല രൂപത്തിലുള്ള അർത്ഥ തലങ്ങളാണ് ആ നോട്ടത്തിന് മാധ്യമങ്ങൾ കണ്ടെത്തിയിട്ടുള്ളത്. താരത്തിന് കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇപ്പോൾ രൂക്ഷമാവുകയാണ്.ഇതുമായി ബന്ധപ്പെട്ടു കൊണ്ട് തന്റെ പ്രതിഷേധമെന്നോണമാണ് ഡിബാല സെലിബ്രേഷൻ നടത്താൻ വിസമ്മതിച്ചത് എന്നാണ് മാധ്യമങ്ങൾ കണ്ടെത്തിയിരിക്കുന്നത്. കരാർ പുതുക്കുന്നു അതുമായി ബന്ധപ്പെട്ടു കൊണ്ട് ഡിബാല പുതുതായി നടത്തിയ പ്രസ്താവന ഇങ്ങനെയാണ്.
Paulo Dybala appeared to send a message to the Juventus hierarchy after scoring the opener in a 2-0 win over Udinese 👀
— BBC Sport (@BBCSport) January 16, 2022
More ⤵️ #bbcfootball
” ഒരുപാട് കാര്യങ്ങൾ സംഭവിച്ചു. അതിനെക്കുറിച്ച് കൂടുതൽ സംസാരിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട് കൊണ്ട് എനിക്കൊന്നും തെളിയിക്കാനുമില്ല.ഫെബ്രുവരിയിലോ മാർച്ചിലോ ചർച്ച നടത്താൻ ക്ലബ്ബ് തീരുമാനിച്ചിട്ടുണ്ട്.ഞാനിവിടെ മാനേജർക്ക് ലഭ്യമായിരിക്കും” ഇതാണ് ഡിബാല പറഞ്ഞിട്ടുള്ളത്.
യുവന്റസുമായി കരാർ പുതുക്കുന്നതിന്റെ തൊട്ടരികിൽ ഡിബാല എത്തിയിരുന്നു.എന്നാൽ യുവന്റസ് ഡിബാലക്ക് നൽകിയ ഓഫറുകളിൽ വ്യത്യാസം വരുത്തുകയായിരുന്നു.ഇതിൽ അനിഷ്ടം പ്രകടിപ്പിച്ച ഡിബാല കരാർ പുതുക്കിയില്ല.ഇനിയുള്ള ചർച്ചകൾ ഫലം കണ്ടില്ലെങ്കിൽ ഈ സമ്മറിൽ ദിബാല യുവന്റസ് വിട്ടേക്കും.യുണൈറ്റഡ്,ടോട്ടൻഹാം എന്നിവരാണ് താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിരിക്കുന്നത്.