ഗൈച്ച് അർജന്റൈൻ ഇതിഹാസങ്ങളുടെ പാത പിന്തുടരും : ഏജന്റ്!

ഈ ജനുവരി ട്രാൻസ്ഫറിലായിരുന്നു 22-കാരനായ അഡോൾഫോ ഗൈച്ച് ലോണടിസ്ഥാനത്തിൽ ഇറ്റാലിയൻ ക്ലബായ ബെനവെന്റോയിൽ എത്തിയത്.അർജന്റൈൻ താരമായ ഗൈച്ച് കഴിഞ്ഞ മത്സരത്തിൽ യുവന്റസിനെതിരെ വിജയ ഗോൾ നേടിയിരുന്നു.ഇതിന് ശേഷം താരത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് അദ്ദേഹത്തിന്റെ ഏജന്റ് ആയ പാബ്ലോ കാറോ.താരം ബെനവെന്റോയിൽ ഹാപ്പിയാണെന്നും അർജന്റൈൻ ഇതിഹാസങ്ങളായ ക്രെസ്പോയെ പോലെയും ബാറ്റിസ്റ്റൂട്ടയെ പോലെയും സിരി എയിൽ തന്നെ തുടരാനാണ് ഗൈച്ച് ആഗ്രഹിക്കുന്നത് എന്നുമാണ് ഏജന്റ് അറിയിച്ചത്.നിലവിൽ സിരി എയിലെ തന്നെ ഇന്റർ, യുവന്റസ്, മിലാൻ തുടങ്ങിയ ക്ലബുകൾ താരത്തിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.ഒരു ദിവസം ഇത്തരം ക്ലബുകളിൽ ഗൈച്ചിന് ചേരാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഏജന്റ് കൂട്ടിച്ചേർത്തു.

” അദ്ദേഹം ഈ നിമിഷം ആസ്വദിക്കുകയാണ്.യുവന്റസിനെതിരെ നേടിയത് ഒരു പ്രധാനപ്പെട്ട ഗോളാണ് എന്ന് അദ്ദേഹത്തിന് അറിയാം.നല്ല രീതിയിലുള്ള ഒരു സ്വീകരണമാണ് അദ്ദേഹത്തിന് ലഭിച്ചത്. ഗൈച്ചിന്റെ അധ്വാനത്തിനുള്ള ഫലം അദ്ദേഹത്തിന് ലഭിച്ചു.മികച്ച സ്കില്ലുകൾ ഉള്ള ഒരു കരുത്തനായ താരമാണ് ഗൈച്ച്.അദ്ദേഹം ബെനവെന്റോയിൽ സന്തുഷ്ടനാണ്.ചില ക്ലബുകൾ താരത്തിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ അതിലൊന്നും ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല.അദ്ദേഹത്തിന് സിരി എയിൽ തന്നെ ഒരു നല്ല ഭാവിയുണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.ഫിയോറെന്റിനയിലെ ബാറ്റിസ്റ്റൂട്ടയുടെയും പാർമ, ഇന്റർ എന്നിവയിലെ ക്രെസ്പോയുടെയും പാത പിന്തുടരാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.നല്ല അവസരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം.മിലാൻ, യുവന്റസ്, റോമ പോലെയുള്ള ക്ലബുകളിൽ ഒരു ദിവസം അദ്ദേഹം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് ” ഏജന്റ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *