ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ അന്വേഷണം!
കഴിഞ്ഞ ദിവസം കോപ്പ ഇറ്റാലിയയിൽ നടന്ന മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചിരുന്നില്ല. മാത്രമല്ല താരത്തിന് സ്‌ക്വാഡിലും ഇടമില്ലായിരുന്നു. എന്നാൽ മറ്റൊരു വിവാദത്തിലകപ്പെട്ടിരിക്കുകയാണിപ്പോൾ താരം. ഇറ്റലിയിലെ കോവിഡ് മാനദണ്ഡങ്ങൾ താരം ലംഘിച്ചുവെന്നാണ് പുതിയ കണ്ടെത്തൽ. ഇതിനെ തുടർന്ന് താരത്തിനെതിരെ അന്വേഷണം നടക്കുകയും ചെയ്യുന്നുണ്ട്. താരത്തിന്റെ പാർട്ണറായ ബർത്ത് ഡേയായിരുന്നു കഴിഞ്ഞ ദിവസം. തുടർന്ന് റൊണാൾഡോയും ജോർജിനോയും ഒരു ദിവസം ഇറ്റലിയിലെ മഞ്ഞ് മൂടിയ പ്രദേശമായ വല്ലേ ഡി ഓസ്റ്റയിൽ ചിലവഴിക്കുകയായിരുന്നു.
Ronaldo could face punishment for travelling between regions in Italy.
— Goal News (@GoalNews) January 28, 2021
Full details here ⬇️
ഇതിന് ശേഷം ജോർജിനോയുടെ ബർത്ത് ഡേ ആഘോഷിക്കാൻ താരം ഒരു റെസ്റ്റോറന്റ് ബുക്ക് ചെയ്യുകയും ചെയ്തു.ഈ പ്രവർത്തനങ്ങൾ ഒക്കെ തന്നെയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.ഇറ്റാലിയൻ മാധ്യമമായ ലാ ഗസറ്റ ഡെല്ലോ സ്പോർട്ടിന്റെ റിപ്പോർട്ട് പ്രകാരം താരം കോവിഡ് റൂളുകൾ ലംഘിച്ചിട്ടുണ്ട്. മാത്രമല്ല പ്രാദേശിക പോലീസ് താരത്തിനെതിരെ അന്വേഷണം നടത്തുന്നുമുണ്ട്. റൊണാൾഡോ ആഘോഷത്തിനായി എത്തിച്ചേർന്ന പ്രദേശം ഓറഞ്ച് സോണിൽ പെട്ടതാണ്. അതായത് അത്യാവശ്യത്തിന് മാത്രമല്ല ആ പ്രദേശത്തേക്കുള്ള സഞ്ചാരം നിരോധിച്ചതാണ്. ഇതാണ് റൊണാൾഡോ ലംഘിച്ചത്. താരം കുറ്റക്കാരനാണ് എന്ന് തെളിഞ്ഞാൽ താരം പിഴ അടക്കേണ്ടി വന്നേക്കും.
Cristiano might have landed himself in trouble in Italy 👀https://t.co/qeHC9U7oKW pic.twitter.com/bVrLgilQeq
— MARCA in English (@MARCAinENGLISH) January 28, 2021