ക്രിസ്റ്റ്യാനോയുൾപ്പടെയുള്ള താരങ്ങളുടെ മുഖത്തെ ചുവപ്പ് അടയാളം, പിന്നിലെ കാരണമിങ്ങനെ !

ഇന്നലെ സിരി എയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു യുവന്റസ് കാഗ്ലിയാരിയെ തകർത്തു വിട്ടത്. രണ്ടും ഗോളുകളും നേടിയത് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയായിരുന്നു. മത്സരത്തിന്റെ 38, 42 മിനുട്ടുകളിലായിരുന്നു റൊണാൾഡോ കാഗ്ലിയാരിയുടെ വലകുലുക്കിയത്. ക്രിസ്റ്റ്യാനോക്ക്‌ ലീഗിലെ ഗോൾ വേട്ട എട്ടെണ്ണമായി ഉയർത്താനും ഇന്നലത്തോടെ സാധിച്ചു. എന്നാൽ ഇന്നലത്തെ മത്സരത്തിൽ പലരും ശ്രദ്ധിച്ച കാര്യം ക്രിസ്റ്റ്യാനോ റൊണാൾഡോയുൾപ്പെടുന്ന താരങ്ങളുടെ മുഖത്തെ ചുവപ്പ് അടയാളമായിരിക്കും. സിരി എയിൽ കളിച്ച എല്ലാ താരങ്ങളും റെഡ് മാർക്ക്‌ മുഖത്ത് രേഖപ്പെടുത്തിയിട്ടാണ് കളത്തിലേക്കിറങ്ങിയിട്ടുള്ളത്.

ഇത് സിരി എ അധികൃതർ തന്നെ സംഘടിപ്പിച്ച ഒന്നാണ്. സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾക്കെതിരെയുള്ള പ്രതിഷേധമായും ആക്രമണങ്ങൾ അവസാനിപ്പിക്കാനുള്ള ആഹ്വാനമായുമാണ് ഈ ചുവപ്പ് അടയാളം താരങ്ങൾ മുഖത്ത് രേഖപ്പെടുത്തിയിട്ടുള്ളത്. ” ആക്രമണങ്ങൾക്കെതിരെ ഒരു റെഡ് ” എന്ന മുദ്രാവാക്യമുയർത്തിയാണ് ഈ ക്യാമ്പയിൻ സംഘടിപ്പിച്ചിട്ടുള്ളത്. ഇത് നാലാമത്തെ വർഷമാണ് സിരി എ ഈ ക്യാമ്പയിനിന്റെ ഭാഗമാവുന്നത്. സ്ത്രീകൾക്കെതിരെ ആക്രമണങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ അതിനെതിരെയുള്ള പോരാട്ടമെന്ന രൂപത്തിലാണ് സിരി എ ഇതിനോടൊപ്പം കൈകോർക്കുന്നത്. എല്ലാ താരങ്ങളും ഇതിൽ പങ്കാളികളായതിൽ സിരി എ പ്രസിഡന്റ്‌ പൌലോ ഡാൽ പിനോ നന്ദി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *