ക്രിസ്റ്റ്യാനോയുടെ ഭാവി, താരത്തിന്റെ തീരുമാനം ഇങ്ങനെ!
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ചുറ്റിപ്പറ്റി നിരവധി റൂമറുകൾ ഈ ഇടക്കാലയളവിൽ ഫുട്ബോൾ ലോകത്ത് പ്രചരിച്ചിരുന്നു. പ്രത്യേകിച്ച് ചാമ്പ്യൻസ് ലീഗിൽ നിന്നും യുവന്റസ് പുറത്തായതിന് പിന്നാലെയാണ് ക്രിസ്റ്റ്യാനോ ടീം വിടുമെന്ന രൂപത്തിലുള്ള വാർത്തകൾ പുറത്തേക്ക് വന്നുകൊണ്ടിരുന്നത്. ഇതിന് പിന്നാലെ ക്രിസ്റ്റ്യാനോയുടെ ഭാവി അദ്ദേഹം തന്നെ തീരുമാനിക്കുമെന്ന് യുവന്റസ് പ്രസിഡന്റ് ആൻഡ്രിയ ആഗ്നെല്ലിയും സ്പോർട്ടിങ് ഡയറക്ടർ ഫാബിയോ പരാറ്റീസിയും അറിയിച്ചിരുന്നു. ഇതിന് പിന്നാലെ തന്റേതായ തീരുമാനം കൈകൊണ്ടിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.ഈ സീസണിന് ശേഷം തന്റെ ഭാവിയെ കുറിച്ച് ആലോചിക്കാമെന്നാണ് ക്രിസ്റ്റ്യാനോ എടുത്തിരിക്കുന്ന തീരുമാനം.
#Juventus talisman Cristiano Ronaldo will reportedly decide his future before the end of the current campaign, to help the Old Lady plan for the summer.https://t.co/GmwSPmwg2g#Portugal #WCQ #SerieA #Bianconeri #CR7 #SerieATIM #CoppaItalia #UCL pic.twitter.com/Ut6jVvtrSH
— footballitalia (@footballitalia) March 29, 2021
ഇറ്റാലിയൻ മാധ്യമമായ ട്യൂട്ടോസ്പോർട് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.മെയ് മാസത്തിന് മുന്നോടിയായി തന്നെ ക്രിസ്റ്റ്യാനോ തന്റെ ഭാവി എവിടെയാകുമെന്ന് തീരുമാനിക്കുമെന്നാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്. എന്തെന്നാൽ റൊണാൾഡോയുടെ തീരുമാനം അറിഞ്ഞതിനു ശേഷം മാത്രമേ യുവന്റസ് തങ്ങളുടെ ട്രാൻസ്ഫർ പദ്ധതികൾ തയ്യാറാക്കുകയൊള്ളൂ എന്നാണ് ട്യൂട്ടോസ്പോർട്ട് ചൂണ്ടികാണിക്കുന്നത്.36-കാരനായ താരത്തിന് 2022 ജൂൺ വരെ കരാർ അവശേഷിക്കുന്നുണ്ട്. എന്നാൽ യുവന്റസിന്റെ മോശം പ്രകടനം കാരണം താരം ക്ലബ് വിടുമെന്നാണ് മാധ്യമങ്ങൾ കണ്ടെത്തിയിരുന്നത്.റയൽ, മാഞ്ചസ്റ്റർ യുണൈറ്റഡ്, പിഎസ്ജി എന്നിവരെ ബന്ധപ്പെടുത്തി കൊണ്ട് വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ സാമ്പത്തികപ്രശ്നങ്ങൾ കാരണം ഇതെല്ലാം നടക്കാൻ സാധ്യത കുറവാണ് എന്നാണ് വിലയിരുത്തലുകൾ.
FIFA, which organises the World Cup, said it was informed by UEFA in January that VAR could not be used in qualifiers due to the “issues and restrictions” caused by the novel coronavirus.https://t.co/a5Z0PCUtrz
— Express Sports (@IExpressSports) March 29, 2021