ക്രിസ്റ്റ്യാനോയുടെ പകരക്കാരനായതിൽ സമ്മർദ്ദമില്ല : യുവന്റസ് താരം!
ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിനോട് വിടപറഞ്ഞിരുന്നത്. മൂന്ന് സീസണോളം യുവന്റസിന് വേണ്ടി കളിച്ചതിന് ശേഷമാണ് ക്രിസ്റ്റ്യാനോ തന്റെ പഴയ ക്ലബായ യുണൈറ്റഡിലേക്ക് ചേക്കേറിയത്. താരത്തിന്റെ പകരക്കാരനായി കൊണ്ട് ആ സ്ഥാനത്തേക്ക് യുവന്റസ് സ്വന്തമാക്കിയത് യുവ സ്‌ട്രൈക്കർ മോയ്സെ കീനിനെയായിരുന്നു.കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ താരം യുവന്റസിനായി കളത്തിലിറങ്ങിയിരുന്നു.ഏതായാലും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പകരക്കാരനായതിൽ തനിക്ക് സമ്മർദ്ദമൊന്നുമില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണിപ്പോൾ മോയ്സെ കീൻ. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.
Kean: ‘I don’t feel the pressure to replace Ronaldo’ https://t.co/jkAcyOzNV7
— Murshid Ramankulam (@Mohamme71783726) September 17, 2021
” റൊണാൾഡോയുടെ പകരക്കാരനായി എന്നത് കൊണ്ട് എനിക്ക് സമ്മർദ്ദമൊന്നും അനുഭവപ്പെടുന്നില്ല.ഞാൻ വളർന്ന, എനിക്ക് നല്ല സമയങ്ങൾ സമ്മാനിച്ച ഈ ക്ലബ്ബിനെ സഹായിക്കാനാണ് ഇപ്പോൾ ഞാൻ ആഗ്രഹിക്കുന്നത്.സമ്മർദ്ദമൊന്നുമില്ലാതെ കളിക്കാൻ എനിക്കവും.പക്ഷേ യുവന്റസിന്റെ ജേഴ്സി അണിയുമ്പോൾ അതിന്റെ ഉത്തരവാദിത്തം എനിക്ക് അനുഭവപ്പെടുന്നുണ്ട് ” കീൻ പറഞ്ഞു.
എവെർട്ടണിൽ നിന്നാണ് താരം യുവന്റസിൽ എത്തിയത്.കഴിഞ്ഞ സീസണിൽ പിഎസ്ജിയിൽ ലോണിൽ കളിച്ച താരം 41 മത്സരങ്ങളിൽ നിന്ന് 17 ഗോളുകൾ നേടിയിട്ടുണ്ട്.