ക്രിസ്റ്റ്യാനോയുടെ ഇരട്ടഗോളിനും യുവന്റസിന് ജയം നേടികൊടുക്കാനായില്ല, പ്ലയെർ റേറ്റിംഗ് അറിയാം !
സിരി എയിൽ നടന്ന രണ്ടാം റൗണ്ട് പോരാട്ടത്തിൽ കരുത്തരായ യുവന്റസിന് സമനിലകുരുക്ക്. ശക്തരായ റോമയാണ് യുവന്റസിനെ സമനിലയിൽ തളച്ചത്. ഇരുടീമുകളും രണ്ട് ഗോളുകൾ വീതം അടിച്ചു കൊണ്ട് സമനിലയിൽ പിരിയുകയായിരുന്നു. മത്സരത്തിൽ യുവന്റസിന്റെ രണ്ട് ഗോളുകളും പിറന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോയിൽ നിന്നായിരുന്നു. രണ്ട് തവണയും പിന്നിൽ നിന്ന ശേഷമാണ് യുവന്റസ് തിരിച്ചടിച്ചത്. റോമക്ക് വേണ്ടി ജോർദാൻ വെറെടൗട്ട് ആണ് രണ്ട് ഗോളുകളും നേടിയത്. മത്സരത്തിന്റെ മുപ്പത്തിയൊന്നാം മിനിറ്റിലാണ് ജോർദാൻ റോമക്ക് ലീഡ് നേടികൊടുത്തത്. എന്നാൽ 44-ആം മിനുട്ടിൽ പെനാൽറ്റിയിലൂടെ റൊണാൾഡോ യുവന്റസിന് സമനില നേടിക്കൊടുത്തു. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന്റെ തൊട്ടു മുമ്പ് ജോർദാൻ വീണ്ടും വലകുലുക്കി. ഹെൻറിക്ക് മിഖത്രിയനായിരുന്നു വഴിയൊരുക്കിയത്. 62-ആം മിനുട്ടിൽ റാബിയോട്ട് ചുവപ്പ് കാർഡ് കണ്ടു പുറത്തു പോയത് യുവന്റസിന് തിരിച്ചടിയായി. എന്നാൽ ആ ഗോളിനും മറുപടി നൽകാൻ റൊണാൾഡോ തന്നെ വേണ്ടി വന്നു. 69-ആം മിനുട്ടിൽ ഡാനിലോയുടെ പാസിൽ നിന്ന് റൊണാൾഡോ വലകുലുക്കുകയായിരുന്നു. സമനിലയോടെ പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്താണ് യുവന്റസ്. മത്സരത്തിലെ പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.
Not the result we wanted, but with this colective spirit we will be stronger than ever! 💪🏼👊🏼 #finoallafine pic.twitter.com/AIlriKt6gS
— Cristiano Ronaldo (@Cristiano) September 27, 2020
യുവന്റസ് : 6.43
ക്രിസ്റ്റ്യാനോ : 7.6
മൊറാറ്റ : 6.3
റാംസി :6.4
മക്കന്നീ : 6.0
റാബിയോട്ട് : 4.3
കുലുസെവ്സ്കി : 7.1
ക്വഡ്രാഡോ : 6.8
ചില്ലിനി : 6.7
ബൊനൂച്ചി : 6.2
ഡാനിലോ : 7.6
സെസ്‌നി : 6.4
ബെന്റാൻക്കർ : 6.3-സബ്
ഫ്രാബോട്ട: 5.9-സബ്
ആർതർ : 6.6-സബ്
കോസ്റ്റ :6.2-സബ്
FT | Termina in parità la gara dell'Olimpico. Alla doppietta di Veretout risponde @Cristiano: prima dal dischetto, poi con un gran colpo di testa.#RomaJuve [2-2] #ForzaJuve pic.twitter.com/y0R0kbeOuT
— JuventusFC (@juventusfc) September 27, 2020