കൊറോണ വൈറസ് : സഹായവുമായി ഇന്റർ

കൊറോണ വൈറസിനെതിരെ റിസർച്ച് ചെയ്യാൻ ഇറ്റാലിയൻ ക്ലബ്ബ് ഇൻ്റർ മിലാൻ ഒരു ലക്ഷം യൂറോ സംഭാവന ചെയ്തു. ഇൻ്റർ മിലാനും ക്ലബ്ബ് പ്രസിഡൻ്റ് സ്റ്റീവൻ സാൻഗും ചേർന്ന് ഈ തുക മിലാനിലെ എൽ സാക്കോ ഹോസ്പിറ്റലിൻ്റെ ബയോ മെഡിക്കൽ ആൻ്റ് ക്ലിനിക്കൽ സയൻസ് ഡിപ്പാർട്ട്മെൻ്റിന് ഡൊണേറ്റ് ചെയ്തതായി ക്ലബ്ബ് തന്നെ അവരുടെ ട്വിറ്ററിലൂടെയും വെബ് സൈറ്റിലൂടെയും അറിയിച്ചിരിക്കുന്നു. മിലാനിലെ ജനതക്കൊപ്പം എന്നും ഇൻ്റർ ഉണ്ടാവുമെന്നും അവരുടെ പ്രസ്താവനയിൽ പറയുന്നു.

കൊറോണ വൈറസ് ഭീതിയെ തുടർന്ന് കന്നത്ത ജാഗ്രതയും മുൻകരുതലുകളുമാണ് മിലാനടക്കമുള്ള ഇറ്റാലിയൻ നഗരങ്ങളിൽ കൈ കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ആഴ്ച സീരി Aയിലെ പല മത്സരങ്ങളും മാറ്റി വെക്കുകയുണ്ടായി. ഒരു മാസത്തേക്ക് ലീഗ് മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയങ്ങളിൽ ആരാധകരെ പ്രവേശിപ്പിക്കാതെ നടത്തുമെന്നാണ് ഇറ്റലിയിൽ നിന്നുള്ള റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *