കളത്തിലിറക്കിയ ഉടനെ പിൻവലിച്ചു, പോർച്ചുഗീസ് താരത്തോട് മാപ്പ് പറഞ്ഞ് മൊറിഞ്ഞോ!

കഴിഞ്ഞദിവസം ഇറ്റാലിയൻ ലീഗിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ റോമക്ക് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ബോലോഗ്ന റോമയെ പരാജയപ്പെടുത്തിയത്. നിലവിൽ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ് മൊറിഞ്ഞോയുടെ ടീമുള്ളത്. 16 മത്സരങ്ങളിൽ നിന്ന് 25 പോയിന്റ് ആണ് അവരുടെ സമ്പാദ്യം.

പോർച്ചുഗീസ് സൂപ്പർ താരമായ റെനാറ്റോ സാഞ്ചസിനെ രണ്ടാം പകുതിയിലാണ് പകരക്കാരനായി കൊണ്ട് മൊറിഞ്ഞോ കളിക്കളത്തിലേക്ക് ഇറക്കിവിട്ടത്. എന്നാൽ അധികം വൈകാതെ അദ്ദേഹത്തിന്റെ മനസ്സ് മാറുകയായിരുന്നു. തുടർന്ന് 18 മിനിറ്റുകൾക്ക് ശേഷം സാഞ്ചസിനെ പിൻവലിച്ചുകൊണ്ട് മൊറിഞ്ഞോ മറ്റൊരു താരത്തെ ഇറക്കുകയായിരുന്നു.ഈ വിചിത്രമായ തീരുമാനം എല്ലാവരിലും അത്ഭുതം ഉണ്ടാക്കി. എന്നാൽ മത്സരശേഷം സാഞ്ചസിനോട് മൊറിഞ്ഞോ മാപ്പ് പറയുകയായിരുന്നു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഞാൻ റെനാറ്റോ സാഞ്ചസിനോട് മാപ്പ് പറയുന്നു.ഒരു പരിശീലകൻ എന്ന നിലയിലും ഒരു താരം എന്ന നിലയിലും ഇത് വളരെ കഠിനമായ ഒരു കാര്യമാണ് എന്നറിയാം.പക്ഷേ എനിക്ക് അത് ആ നിമിഷത്തിൽ ചെയ്യേണ്ടി വരികയായിരുന്നു.ഞാൻ ഇതിനു മുൻപും ഇത് ചെയ്തിട്ടുണ്ട്. മൂന്നോ നാലോ തവണ ചെയ്തിട്ടുണ്ട്.ഞാൻ മാപ്പ് പറയുകയും ചെയ്യാറുണ്ട് ” ഇതാണ് മൊറിഞ്ഞോ പറഞ്ഞിട്ടുള്ളത്.

വരുന്ന സമ്മറിലാണ് ഈ പരിശീലകന്റെ റോമയുയുയുള്ള കോൺട്രാക്ട് അവസാനിക്കുക. ഈ കരാർ പുതുക്കാൻ താൻ ആഗ്രഹിക്കുന്നുണ്ട് എന്നുള്ള കാര്യം അദ്ദേഹം ഇപ്പോൾ തുറന്നു പറഞ്ഞിട്ടുണ്ട്.മൊറിഞ്ഞോയെ കൊണ്ടുവരാൻ സൗദി അറേബ്യ വളരെയധികം ആഗ്രഹിക്കുന്നുണ്ട്. അവർക്ക് തിരിച്ചടി ഏൽപ്പിക്കുന്ന ഒരു പ്രസ്താവന തന്നെയാണ് ഇതിലൂടെ മൊറിഞ്ഞോ നടത്തിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *