എന്നേക്കാൾ കരുത്തനായ താരത്തെ കാണാത്തതുകൊണ്ടാണ് ഞാൻ വിരമിക്കാത്തത് :പരിക്ക് മൂലം പുറത്തിരിക്കുന്ന സ്ലാട്ടൻ പറയുന്നു!

ഫുട്ബോൾ ലോകത്തെ സൂപ്പർതാരങ്ങളിൽ ഒരാളായ സ്ലാട്ടൻ ഇബ്രാഹിമോവിച്ച് ഇപ്പോൾ പരിക്കിന്റെ പിടിയിലാണ്. അതുകൊണ്ടുതന്നെ ഈ സീസണിൽ എസി മിലാന് വേണ്ടി ഒരൊറ്റ മത്സരം പോലും കളിക്കാൻ സ്ലാട്ടന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ജൂലൈ മാസത്തിൽ താരം മിലാനുമായുള്ള കരാർ ഒരു വർഷത്തേക്ക് പുതുക്കുകയും ചെയ്തിരുന്നു. അടുത്ത മാസമാണ് താരത്തിന് 41 വയസ്സ് പൂർത്തിയാവുക.

അതുകൊണ്ടുതന്നെ കഴിഞ്ഞ ദിവസം ലാ ഗസറ്റ ഡെല്ലോ സ്പോർട്ടിനു നൽകിയ അഭിമുഖത്തിൽ വിരമിക്കലിനെ പറ്റി സ്ലാട്ടനോട് ചോദിക്കപ്പെട്ടിരുന്നു. എന്നാൽ വിരമിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ഉടൻതന്നെ മടങ്ങി വരുമന്നുമാണ് സ്ലാട്ടൻ പറഞ്ഞിട്ടുള്ളത്. തന്നെക്കാൾ കരുത്തനായ ഒരു താരത്തെ കാണാത്തതുകൊണ്ടാണ് താൻ വിരമിക്കാത്തതെന്നും സ്ലാട്ടൻ കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എനിക്ക് കുഴപ്പങ്ങളൊന്നുമില്ല, ഒരല്പം പോലും പേടിയില്ലാത്ത താരമാണ് ഞാൻ. തിരിച്ചു വരാൻ വേണ്ടി എല്ലാ ദിവസവും ഞാൻ വർക്ക് ചെയ്യുന്നുണ്ട്. ഞാൻ തിരിച്ചെത്തിയ അന്നുമുതൽ നിങ്ങൾ എന്നെ പറ്റി കേൾക്കാൻ തുടങ്ങും.അതിന് വേണ്ടി കാത്തിരുന്നോളൂ.ഞാൻ വയലൻസോട് കൂടിയായിരിക്കും ചെയ്യുക. എന്നെക്കാൾ കരുത്തനായ ഒരു താരത്തെ കണ്ടാൽ ഞാൻ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിക്കും.പക്ഷേ ഞാൻ എന്നെക്കാൾ കരുത്തനായ ഒരു താരത്തെ ഇതുവരെ കണ്ടിട്ടില്ല ” ഇതാണ് സ്ലാട്ടൻ പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ സീസണിൽ സിരി എ കിരീടം എസി മിലാന് നേടിക്കൊടുക്കുന്നതിൽ തന്റേതായ പങ്കുവഹിക്കാൻ സ്ലാട്ടന് സാധിച്ചിരുന്നു. 8 ഗോളുകളും 2 അസിസ്റ്റുകളുമായിരുന്നു സ്ലാട്ടൻ നേടിയിരുന്നത്.നിലവിൽ 14 പോയിന്റുള്ള എസി മിലാൻ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *