ഇനി മുതൽ റൊണാൾഡോയെ എങ്ങനെ ഉപയോഗിക്കും? തന്റെ പദ്ധതി വെളിപ്പെടുത്തി പിർലോ !

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് യുവന്റസിന്റെ കഴിഞ്ഞ കുറച്ചു മത്സരങ്ങൾ കോവിഡ് മൂലം നഷ്ടമായിരുന്നു. താരത്തിന്റെ പരിശോധനഫലം നെഗറ്റീവ് ആവാത്തതിനാൽ താരം ഇപ്പോഴും ഐസൊലേനിൽ തന്നെയാണ്. എന്നാൽ താരത്തിന്റെ അഭാവം യുവന്റസിനെ ബാധിക്കുന്നുണ്ട് എന്ന് വ്യക്തമാണ്. അവസാനമായി കളിച്ച രണ്ട് സിരി എ മത്സരത്തിലും വിജയം നേടാൻ സാധിച്ചിരുന്നില്ല. ഇന്നലെ നടന്ന മത്സരത്തിൽ ഹെല്ലസ് വെറോണയോട് യുവന്റസ് സമനില വഴങ്ങിയിരുന്നു. മത്സരത്തിൽ യുവന്റസിന്റെ സമനില ഗോൾ നേടിയത് കുലുസെവ്സ്ക്കിയായിരുന്നു. മൊറാറ്റയുടെ പാസിൽ നിന്നായിരുന്നു താരം ഗോൾ കണ്ടെത്തിയത്. ഇപ്പോഴിതാ ക്രിസ്റ്റ്യാനോ തിരിച്ചു വന്നാൽ താൻ എങ്ങനെ ഉപയോഗപ്പെടുത്തും എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് യുവന്റസ് പരിശീലകൻ പിർലോ. അൽവാരോ മൊറാറ്റയുടെ വരവോടെ ദിബാല, റൊണാൾഡോ എന്നീ താരങ്ങളെ എങ്ങനെ ഉപയോഗിക്കുമെന്നായിരുന്നു പിർലോ നേരിട്ട ചോദ്യം. ക്രിസ്റ്റ്യാനോയെ ഇടതുഭാഗത്ത് കളിപ്പിക്കും എന്നാണ് പിർലോ ഇതിന് മറുപടി പറഞ്ഞത്.

” ക്രിസ്റ്റ്യാനോ, ദിബാല, മൊറാറ്റ എന്നീ മൂന്ന് പേരെയും ഒരുമിച്ച് കളിപ്പിക്കാനാണ് ഞങ്ങൾ ചിന്തിക്കുന്നത്. റൊണാൾഡോ അദ്ദേഹത്തെ അദ്ദേഹത്തിന്റെ ക്ലാസിക് സെന്ററായ ഇടതു ഭാഗത്ത് കളിക്കും ” ഇതായിരുന്നു പിർലോ മത്സരശേഷം പറഞ്ഞത്. താരം റയൽ മാഡ്രിഡിൽ ആയിരുന്നു സമയത്ത് ഇടതു വിങ്ങിൽ കളിച്ചിരുന്നു. റൊണാൾഡോയുടെ വരവോടെ ഗോൾ സ്കോറിങ് വർധിപ്പിക്കാം എന്ന കണക്കുക്കൂട്ടലിലാണ് പിർലോ. നിലവിൽ സിരി എയിൽ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് നിലവിലെ ചാമ്പ്യൻമാർ. അഞ്ചു മത്സരങ്ങളിൽ നിന്ന് ഒമ്പത് പോയിന്റ് മാത്രമാണ് യുവന്റസിന്റെ പക്കലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *