ആരാധകർക്ക്‌ ആശ്വാസവാർത്ത, സ്ലാട്ടൻ മടങ്ങിയെത്തുന്നു !

എസി മിലാന്റെ ആരാധകർക്ക്‌ ഒരു ആശ്വാസവാർത്തയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. അവരുടെ സൂപ്പർ താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ച് കളത്തിലേക്ക് മടങ്ങിയെത്തുന്നു. കുറച്ചു കാലം താരം പരിക്കേറ്റ് വിശ്രമത്തിലായിരുന്നു. ഈ മാസം തന്നെ താരത്തിന് കളത്തിലേക്ക് മടങ്ങിയെത്താൻ സാധിച്ചേക്കും. ഇന്നലെ നടന്ന മെഡിക്കൽ പരിശോധനയിലാണ് താരത്തിന്റെ പരിക്ക് ഭേദമാകുന്നതായി തെളിഞ്ഞത്. ഇറ്റാലിയൻ മാധ്യമമായ ട്യൂട്ടോസ്പോർട്ട് ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ഈ മാസം സിരി എയിൽ കാഗ്ലിയാരിക്കെതിരെ നടക്കുന്ന മത്സരത്തിൽ താരത്തിന് തിരിച്ചെത്താൻ സാധിച്ചേക്കും.

കഴിഞ്ഞ നവംബറിൽ നാപോളിക്കെതിരെ നടന്ന മത്സരത്തിലായിരുന്നു സ്ലാട്ടന് പരിക്കേറ്റത്. ആ മത്സരത്തിൽ 3-1 നാണ് എസി മിലാൻ വിജയം കൊയ്തത്. ഇരട്ടഗോളുകളാണ് അന്ന് സ്ലാട്ടൻ നേടിയത്. അതിന് ശേഷമാണ് താരത്തിന് പരിക്കേറ്റത്. കാഫ് ഇഞ്ചുറിയാണ് താരത്തിന് രേഖപ്പെടുത്തിയത്. ഈ മാസം പതിനെട്ടാം തിയ്യതി സിരി എയിൽ നടക്കുന്ന കാഗ്ലിയാരിക്കെതിരെയുള്ള മത്സരത്തിൽ മടങ്ങിയെത്താൻ താരത്തിന് സാധിച്ചേക്കും. അതിന് മുമ്പ് കോപ്പ ഇറ്റാലിയയിൽ ടോറിനോക്കെതിരെ മിലാൻ കളിക്കുന്നുണ്ട്. തിരിച്ചടികളൊന്നുമേറ്റിട്ടില്ലെങ്കിൽ ആ മത്സരത്തിൽ താരത്തിന് കളിക്കാമെന്നാണ് മെഡിക്കൽ പരിശോധനഫലം സൂചിപ്പിക്കുന്നത്. അതേസമയം യുവന്റസിനെതിരെയുള്ള മത്സരത്തിൽ സ്ലാട്ടൻ ഉണ്ടായേക്കില്ല എന്നുറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *