ആയയുടെ മരണവുമായി ബന്ധപ്പെട്ട കേസ്,പൊട്ടിത്തെറിച്ച് ലൗറ്ററോയും ഭാര്യയും!
അർജന്റൈൻ സൂപ്പർ താരമായ ലൗറ്ററോ മാർട്ടിനസ് നിലവിൽ ഇറ്റാലിയൻ ക്ലബ്ബായ ഇന്റർ മിലാന്റെ താരം കൂടിയാണ്. മിലാനിൽ താമസിക്കുന്ന ലൗറ്ററോ തന്റെ കുട്ടികളെ നോക്കാൻ ഒരു ആയയെ നിയമിച്ചിരുന്നു. എന്നാൽ 27 കാരിയായ അവർക്ക് 8 മാസങ്ങൾക്ക് ശേഷം ഒരു രോഗം കണ്ടെത്തുകയായിരുന്നു.അവർ ഹോസ്പിറ്റലിൽ ആയിരിക്കുന്ന സമയത്ത് ലൗറ്ററോ അവരെ ജോലിയിൽ നിന്ന് പിരിച്ചു വിടുകയായിരുന്നു.
പിന്നീട് അവർ മരണപ്പെടുകയും ചെയ്തു. ഇതിനുശേഷം ആ ആയയുടെ കുടുംബം ഈ സൂപ്പർതാരത്തിനെതിരെ കേസ് നൽകുകയായിരുന്നു.അന്യായമായി പിരിച്ചുവിട്ടതിനെതിരെയായിരുന്നു കേസ്. ഇതിൽ കോടതി വിധി വരികയും 15 മാസത്തെ സാലറി അവരുടെ കുടുംബത്തിന് നൽകാൻ കൽപ്പിക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തിൽ ലൗറ്ററോയുടെ ഭാര്യയായ അഗുസ്റ്റിനോ ഗാണ്ടോൾഫോ അവരുടെ കുടുംബത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ ഇവർ ഒരു പോസ്റ്റ് പങ്കുവെക്കുകയായിരുന്നു. അത് ലൗറ്ററോ ഷെയർ ചെയ്തിട്ടുമുണ്ട്.അവരുടെ പോസ്റ്റ് ഇങ്ങനെയാണ്.
🚨 Lautaro’s statement on recent bad accusations:
— All About Argentina 🛎🇦🇷 (@AlbicelesteTalk) October 11, 2023
“I had decided to remain silent out of respect. But I will not allow my family to be slandered. We hired a person who was already ill, a friend of ours for a lifetime. We did a lot for her and her family. We paid for trips,… pic.twitter.com/gyprYPCXpM
” ഞാൻ ഒരുപാട് കാലം മിണ്ടാതിരുന്നു.അത് അവരുടെ കുടുംബത്തോടുള്ള ബഹുമാനം കൊണ്ടാണ്. പക്ഷേ അവർക്ക് ആ ബഹുമാനം തിരികെ നൽകാൻ അറിയില്ല.പക്ഷേ എന്റെ കുടുംബത്തെ ഇകഴ്ത്തി കെട്ടാൻ ഞാൻ ഒരിക്കലും അവരെ അനുവദിക്കില്ല. ഞങ്ങൾ അവരെ നിയമിക്കുന്ന സമയത്ത് തന്നെ അവർക്ക് ആ അസുഖമുണ്ട്. അവർ ഞങ്ങളുടെ സുഹൃത്തു കൂടിയായിരുന്നു.നിർഭാഗ്യവശാൽ ജോലി തുടരാൻ അവർക്ക് പിന്നീട് സാധിച്ചില്ല. അതുകൊണ്ടുതന്നെ ഞങ്ങൾ അവർക്കും അവരുടെ കുടുംബത്തിനും വേണ്ടി ഒരു നല്ല ഡീൽ വച്ചു.അവരുടെ കുടുംബത്തിന് ഇറ്റലിയിലേക്ക് വരാനുള്ള ഫ്ലൈറ്റ് ടിക്കറ്റ് വാങ്ങി നൽകിയത് ഞങ്ങളാണ്.അവരുടെ ചികിത്സക്ക് വേണ്ടി പണം നൽകിയത് ഞങ്ങളാണ്.അവരുടെ കുടുംബത്തിന് താമസിക്കാനുള്ള സൗകര്യങ്ങൾ നൽകിയത് ഞങ്ങളാണ്.മരണത്തോട് മല്ലടിച്ചു കൊണ്ടിരുന്ന അവരുടെ മകളെ കാണാൻ വേണ്ടി ഇറ്റലിയിലേക്ക് അവരെ കൊണ്ടുവന്നത് ഞങ്ങളാണ്. പക്ഷേ അവർ ശ്രമിച്ചത് അവരുടെ മകളെ ഉപയോഗപ്പെടുത്തിക്കൊണ്ട് എങ്ങനെ ഞങ്ങളിൽ നിന്നും പണം തട്ടിയെടുക്കാം എന്നതിന് വേണ്ടിയായിരുന്നു. അവൾക്ക് ആവശ്യമുള്ള സമയത്ത് ഞങ്ങളാണ് അവളെ സഹായിച്ചത്.എങ്ങനെയാണ് നിങ്ങൾക്ക് നിങ്ങളുടെ മകളുടെ മരണത്തെ പണം ഉണ്ടാക്കാനുള്ള മാർഗമായി ഉപയോഗിക്കാൻ കഴിയുന്നത്? എന്ത് തരത്തിലുള്ള കുടുംബമാണ് നിങ്ങൾ? ഞങ്ങൾക്ക് നിങ്ങളെ ഓർത്ത് നാണക്കേട് ” ഇതാണ് ലൗറ്ററോയുടെ ഭാര്യ എഴുതിയിട്ടുള്ളത്.
അർജന്റീനയിൽ നിന്നായിരുന്നു ആ ആയ ലൗറ്ററോയുടെ വീട്ടിൽ ജോലിക്ക് എത്തിയിരുന്നത്.ഏതായാലും ഈ സംഭവങ്ങൾ വലിയ വിവാദമായിട്ടുണ്ട്.