അൽ ഹിലാലിന്റെ അടുത്ത ലക്ഷ്യം ലുക്കാക്കു, നൽകിയത് വമ്പൻ ഓഫർ!
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ സൗദി അറേബ്യൻ വമ്പൻമാരായ അൽ ഹിലാൽ ഏറ്റവും കൂടുതൽ ലക്ഷ്യം വെച്ചിരുന്നത് സൂപ്പർ താരം ലയണൽ മെസ്സിയെയായിരുന്നു. ലോക റെക്കോർഡ് ഓഫറായിരുന്നു മെസ്സിക്ക് അവർ നൽകിയിരുന്നത്. പക്ഷേ മെസ്സിയെ സ്വന്തമാക്കാൻ അവർക്ക് സാധിച്ചില്ല.അതിനു ശേഷം നിരവധി സൂപ്പർതാരങ്ങൾക്ക് വേണ്ടി അവർ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ അതെല്ലാം വിഫലമാവുകയായിരുന്നു.
ഇപ്പോൾ അൽ ഹിലാലിന്റെ ലക്ഷ്യം ചെൽസിയുടെ ബെൽജിയൻ സൂപ്പർതാരമായ റൊമേലു ലുക്കാക്കുവാണ്. അദ്ദേഹത്തിന് തകർപ്പനൊരു ഓഫർ അൽ ഹിലാൽ നൽകിയിട്ടുണ്ട്. ഒരു സീസണിന് 50 മില്യൺ യൂറോയാണ് സാലറിയായി കൊണ്ട് അവർ വാഗ്ദാനം ചെയ്തിട്ടുള്ളത്. മാത്രമല്ല ഇതേ തുക തന്നെ ട്രാൻസ്ഫർ ഫീയായി കൊണ്ട് ചെൽസിക്ക് നൽകാനും അൽ ഹിലാൽ തയ്യാറാണ്. പ്രമുഖ ഇറ്റാലിയൻ മാധ്യമമായ ട്യൂട്ടോമെർക്കാറ്റോ വെബ്ബാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Saudi side Al-Hilal have now made a fresh attempt for Romelu Lukaku (30), report @Gazzetta_it. The Belgian could earn €50m a season.https://t.co/oLfQcGFl4o
— Get Italian Football News (@_GIFN) July 23, 2023
ചെൽസിയുടെ താരമായ ലുക്കാക്കു കഴിഞ്ഞ സീസണിൽ ലോൺ അടിസ്ഥാനത്തിൽ ഇന്റർ മിലാന് വേണ്ടിയായിരുന്നു കളിച്ചിരുന്നത്.അദ്ദേഹത്തെ നിലനിർത്താൻ ഇന്റർ മിലാന് താല്പര്യമുണ്ടായിരുന്നു. എന്നാൽ ഇതിനിടെ അദ്ദേഹം യുവന്റസുമായി ചർച്ചകൾ നടത്തിയിരുന്നു.ഇത് ഇന്റർ മിലാനേയും അവരുടെ ആരാധകരെയും ദേഷ്യം പിടിപ്പിച്ചു.താരത്തെ ഇനി ഒരു കാരണവശാലും ക്ലബ്ബിലേക്ക് എടുക്കേണ്ടതില്ല എന്ന തീരുമാനം ഇന്റർ മിലാൻ കൈക്കൊള്ളുകയായിരുന്നു.
അതേസമയം ചെൽസിയും അദ്ദേഹത്തെ നിലനിർത്താൻ ഉദ്ദേശിക്കുന്നില്ല.വിൽക്കാൻ തന്നെയാണ് തീരുമാനം. യൂറോപ്പിൽ മികച്ച ഓഫറുകൾ ഈ ബെൽജിയൻ ലഭിച്ചില്ലെങ്കിൽ അദ്ദേഹം സൗദി അറേബ്യയിലേക്ക് പോകാൻ സാധ്യതയുണ്ട്.ലുക്കാക്കുവിനെ സംബന്ധിച്ചിടത്തോളം വളരെ ആകർഷകമായ ഓഫർ തന്നെയാണ് അൽ ഹിലാൽ നിന്നും ലഭിച്ചിട്ടുള്ളത്. മാത്രമല്ല നിരവധി സൂപ്പർതാരങ്ങൾ ഇപ്പോൾ സൗദി അറേബ്യയിൽ എത്തുകയും ചെയ്തിട്ടുണ്ട്.