അർജന്റൈൻ ഭാവി വാഗ്ദാനം ഇനി സിരി എയിൽ പന്തുതട്ടും!
അർജന്റൈൻ യുവതാരം അഡോൾഫോ ഗൈച്ച് ഇനി സിരി എയിൽ പന്ത് തട്ടും. സിരി എ ക്ലബായ ബെനെവെന്റോയാണ് താരത്തെ റാഞ്ചിയിരിക്കുന്നത്. ഇക്കാര്യം അവർ ഔദ്യോഗികമായി തന്നെ അറിയിച്ചിട്ടുണ്ട്. ലോണിലാണ് സിഎസ്കെഎ മോസ്‌കോയുടെ താരമായ ഗൈച്ചിനെ ബെനെവെന്റോ റാഞ്ചിയത്. കൂടാതെ താരത്തെ വാങ്ങാനുള്ള ഓപ്ഷനും ബെനെവെന്റോക്ക് ലഭ്യമാണ്.ഇരുപത്തിയൊന്ന് വയസുകാരനായ താരം സ്‌ട്രൈക്കർ റോളിലാണ് കളിക്കുന്നത്. മോസ്‌കോക്ക് വേണ്ടി 18 മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ താരം നേടിയിട്ടുണ്ട്.
#Benevento have officially signed Adolfo Gaich from #CSKAMoscow on loan with an option to buy.https://t.co/SOxf5f3H9h#SerieA #RPL #SerieATIM #Calcio pic.twitter.com/pbar9KDtky
— footballitalia (@footballitalia) January 29, 2021
അർജന്റീനയുടെ ഭാവി വാഗ്ദാനമായി വിലയിരുത്തപ്പെടുന്ന താരമാണ് ഗൈച്ച്.അർജന്റീന അണ്ടർ 23 ടീമിന് വേണ്ടി ആറ് മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. റഷ്യയിലേക്ക് കൂടുമാറുന്നതിനു മുമ്പ് അർജന്റൈൻ ക്ലബായ സാൻ ലോറെൻസോയിലായിരുന്നു താരം കളിച്ചിരുന്നത്. അവർക്ക് വേണ്ടി 27 മത്സരങ്ങളിൽ നിന്ന് 7 ഗോളുകൾ താരം സ്വന്തമാക്കിയിരുന്നു.2020 ഓഗസ്റ്റിലായിരുന്നു താരം മോസ്‌കോയിൽ എത്തിയത്. തുടർന്ന് ഉടൻ തന്നെ സിരി എയിൽ എത്താൻ ഭാഗ്യം ലഭിക്കുകയായിരുന്നു.അർജന്റൈൻ സീനിയർ ടീമിലേക്ക് ലയണൽ സ്കലോണി താരത്തെ പരിഗണിച്ചിട്ടുണ്ട്.
Argentina striker Adolfo Gaich joins Benevento on loan, option to buy. https://t.co/fUil2gcJrQ
— Mundo Albiceleste 🇦🇷 (@MundoAlbicelest) January 29, 2021